അച്ചൂസിനെ (അഭിരാമിയെ പിന്നീട് വിളിക്കുന്ന പേരാണുട്ടോ) കാണുന്നതിന് മുൻപാണെ ഞാനീ ചിരിയിൽ വീണേനെ…. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ എൻ്റെ എല്ലാം അവള് കൊടുപോയല്ലോ…..
മിസ്സിൻ്റെ കുണുങ്ങിയുള്ള സംസാരം കേട്ട് അവിടെ ഉണ്ടായിരുന്ന മറ്റു ടീച്ചേഴ്സും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി…അതിന് ഞാനും അവരെ നിഷ്കളങ്കമായ ഒരു ചിരിയോടെ ഒരു നോക്ക് നോക്കി ..
‘’ അയിനു മാത്രം ഇവിടെ ഞാൻ തുണിയില്ലാണ്ട് നിക്കുവാണോ… ബെൽഡ്ഡി ചന്ത ടീംസ്….’’ അവരുടെ നോട്ടം എനിക്കങ്ങോട്ട് പിടിച്ചില്ല…. എന്താണെന്നല്ലേ… ആശിച്ച് പൂശിച്ച് ഞാൻ കാണാൻ കൊതിച്ച് വന്നേൾ അവിടെയെങ്ങും ഇല്ലതാനും…. ബഷ്മം ആവൂലെ… എനിയ്ക്ക്… നല്ലണം ആയിക്കണ്….
“” അത് മിസ്സെ എനിക്ക് എന്നാന്നറിയത്തില്ല ഉച്ചയ്ക്ക് ശേഷം ഭയങ്കര തലവേദന…. എന്നാ ഒരു വായു ഗുളിക മേടിക്കാമെന്നും കരുതി ഞാൻ ഇവിടെ അപ്പുറത്തുള്ള മെഡിക്കല് ഷോപ്പിൽ പോയതാ… കഷ്ടകാലമെന്നു പറയട്ടെ നമിത മിസ്സെ അപ്പോഴാ അവിടെയുളള ചേട്ടൻ പറഞ്ഞത്…. ചീട്ട് ഇല്ലാണ്ട് ഗുളിക തരില്ലെന്ന്…. എന്ത് ചെയ്യനാ മിസ്സെ തലവേദന അത്രക്കും മൂർച്ചയുണ്ടെ…. ഇനിയും സഹിച്ചാൽ വയ്യതാവൂണ് തോന്നിയത് കൊണ്ടാ ഞാൻ എങ്ങനെയെങ്കിലും ചീട്ട് എടുക്കാന്നു കരുതി വേലിയിലോട്ട് ഇറങ്ങിയത്…“” ഞാൻ നമിത മിസ്സിൻ്റെ സൈഡിലുള്ള മിസ്സിനെ കൂടി ഒന്നു നോക്കിയാണ് പറഞ്ഞെ….
വിശ്വസിക്കുന്നുണ്ടോ എന്ന് നോകണെ…. അതില്ലേ പിന്നെ പറയണത് കൊണ്ട് വല്യ മെച്ചെന്നു ഇല്ലെ….. സംഗതി ഏൽക്കുന്നുണ്ടെന്നുറപ്പായപ്പോൾ നാം വീണ്ടും പറയാൻ തന്നെ തീരുമാനിച്ചു….