വെള്ളിയാം കല്ല് 3 [Zoro]

Posted by

വിഷ്ണുവിനെ മെല്ലെ പൊക്കി അവൻ്റെ കൂടെ ഞാനും എഴുന്നേറ്റതും… ക്ലാസ്സിൽ ഒരു സീനിയർ പടകൾ തളിച്ച് കയറി…..

കൂട്ടത്തിൽ ഞങ്ങള്ക്ക് പരിചയമുള്ള ഒരു തലയെ കണ്ടതും ഞാൻ വിഷ്ണുവും അവനെ തന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു….

അവൻ്റെ അടുത്തായി നിൽക്കണ ബാക്കിയുള്ളവരെ എൻ്റെ കണ്ണിൽ പെട്ടതും അതുവരെയുള്ള എല്ലാ ടെൻഷനും എന്നിൽ നിന്നും അകന്നു നിന്നു….. ഇപ്പൊ ഞാൻ ക്ലാസ്സിൽ അല്ലായിരുന്നെ അവന്മാരെ നേരെ നിൽക്കാൻ സമ്മദിക്കാതെ എടുത്തിട്ട് പൂശിയേനെ…. അടിയിലായാലും കളിയിലായാലും എൻ്റെ കൂടെ വിഷ്ണു കട്ടക്ക് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു… കൂടെ അവനും ഉണ്ടെങ്കിൽ എനിക്കൊരു മൈരനെയും പേടിയില്ല….

വന്നു കയറിയപാടെ മാളവികയാണ് നാളത്തെ പ്രോഗ്രാമിനെ പറ്റി ക്ലാസ്സിൽ താളിച്ച് പറഞ്ഞത്…. അവളുടെ ബാക്കി വാണങ്ങളാകട്ടെ എല്ലാം ഞങ്ങളെ നോക്കി സ്കെച്ചെടുന്ന തിരക്കിലായിരുന്നു…..

ഇവർമാർക്ക് ഇതുതന്നെയാണോ…. പണി …. ഓരോരോ കഴപ്പമാര്….

എടാ ഇതാണോ നീ പറഞ്ഞ ഇവളുടെ വവ്വാലുകൾ…. അവന്മാരുടെ നോട്ടം നോകിയെ നീ… എനിക്കന്ന് പിടിക്കണില്ല്യാട്ടാ…. കേറിയങ്ങ് പൊട്ടിച്ചാലോ…. “””

എന്നേ പോലെ വിഷ്ണുവിനും അവരുടെ നോട്ടമെട്ടും ദഹിച്ചില്ല….

ഇപ്പൊ വേണ്ട…. നീ രാഗിനെ നോക്ക്…. അവന് നമ്മളോട് എന്തോ പറയുന്നുണ്ട്… എനിക്ക് തോന്നുന്നത് ഒന്നും ചെയ്യാതെ നിക്കാൻ വേണ്ടി പറയാന്നാ…. ഇവര് മനപ്പൂർവ്വം എന്തോ കണ്ട് ഒരുങ്ങി കെട്ടിയുള്ള വരവാ…. അതോണ്ടാ അവനെ കൂടി അവർക്കൊപ്പം കൂട്ടിയത് തന്നെ… നമുകിപ്പോ ആൾബലവും സാഹചര്യവും നല്ലതല്ല…. നീ കുറചൂടി കാക്ക്… “”””

Leave a Reply

Your email address will not be published. Required fields are marked *