നിങ്ങള് തമ്മിലെന്തേലും ഇഷ്യൂ ഉണ്ടെങ്കിൽ അയിന് ഞാനെന്ത് പിഴച്ചു…. “”” രാകേഷ് പറഞത് പിടിക്കാതെ വിഷ്ണു അവൻ്റെ ഭാഗം മാത്രം നോക്കി ചീറി….
ഓ അവളേടെന്നും മിണ്ടാത്ത അമ്മൂൽ ബേബി… ഞാനൊന്നും പറേന്നില്ല …. അവൻ്റെ നേരത്തത്തു കുന്തളിപ്പ് കാണാമായിരുന്നു…… തൂഫ്..… എന്നിട്ട് ഓഞ്ഞ ഡയലോഗുമായി നടക്കാ ശവം… ഇതും പറഞ്ഞു നീ അവൾടെ. അടുത്ത് ചെല്ല്….. നിൻ്റെ തന്ത നിന്നെ കൊല്ലുന്നതിന് മുന്നേ അവള് നിന്നെ കൊല്ലും…..“”” രാകേഷ് തിളച്ച് മറിഞ്ഞ വിഷ്ണുവിനെ സദുഷ്ണം വെള്ളമൊഴിച്ച് കിടത്തി കൊണ്ട് ആട്ടിക്കളഞ്ഞു….
ഇനി രണ്ടും കൂടിവിടെ ചായയും മൂഞ്ചി ഇരി… ഞാൻ ക്ലാസ്സിൽ പോവാ…അവിടെനി എന്താവുമോ എന്തോ…… എന്നാ ഇനി ഭാഗ്യമുണ്ടോ ബ്രേക്കിനു കാണാട്ടാ…. “”” ഞങ്ങളെ പറഞ്ഞു പേടിപ്പിച്ച് രാഗ് അവിടുന്ന് ബാഗുമെടുത്ത് പോയി….
നീയവൻ പറയുന്നതൊന്നും കാര്യമാക്കണ്ടടാ… നീ നേരെ ക്ലാസ്സിൽ വിട്ടോ ഞാൻ നമിത മിസ്സിനെയൊന്ന് കണ്ടിട്ടിപ്പോ വരാം…ഒന്നും ഉണ്ടാവില്ല ടാ… ഞാനല്ലെ പറേണെ.. എല്ലാം ഞാൻ പറഞ്ഞൂ ഒത്തുതീർപ്പാക്കും. “”” രാകേഷ് പോയി കഴിഞ്ഞപ്പോൾ ഞാൻ വിഷ്ണുവിനെ നോക്കിയെന്നു കണ്ണു ചിമ്മി ശേഷം… അവൻ്റെ പുറത്ത് തട്ടി കുറച് ധൈര്യം പകർന്നു കൊടുത്തു….
എന്നിട്ട് ഞാൻ നേരെ ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിലേക്ക് ലക്ഷ്യം വച്ച് നടന്നു….. ഇനി ചിലപ്പോ അഭിരാമിയവിടെ ഉണ്ടെങ്കിലോ… രാവിലെ നേരാ വണ്ണം ഒന്ന് മിണ്ടാകൂടി ആയില്ല….. ഇനി ഒന്ന് നന്നായി കാണാമല്ലോ….. എന്നായിരുന്നു അങ്ങോട്ട് പോവുമ്പോ എൻ്റെ ധാരണ….