ആരാ…??? . എന്താ ഇവിടെ????… “””
കൂട്ടത്തിൽ കണ്ടപ്പോൾ തന്നെ പഠിപ്പി എന്ന് മുദ്ര പതിപ്പിച്ച ഋതൻ എന്ന് പറയണ കണ്ണട വച്ച ഒരുത്തൻ രാകേഷിനേടായി ചോദിച്ചു….
ഞാൻ ഇവിടെ പുതിയ സ്റ്റുഡൻ്റാണ്…. ഇന്നലെയായിരുന്നു ജോയിൻ്റ് ചെയ്തത്….. “”” രാകേഷ് ഒരു ചിരിയോടെ അവനോട് മറുപടി പറഞ്ഞു…
ഞാൻ ഋതൻ… എന്താ നിങ്ങളെ പേര് പറഞ്ഞെ…… “””” ….
ഓ…. എൻ്റെതോ രാകേഷ്….. “”
നൈസ് ടൂ മീറ്റ് യൂ രാകേഷ്… ആൻഡ് വെൽകം റോയൽ BBA… “”” ഋതൻ രാകേഷിന് കൈ കൊടുത്ത് കൊണ്ട് അവനെ ക്ലാസിലേക്ക് സ്വാഗതം ചെയ്തു….
ആ സമയത്താണ് ക്ലാസ്സ് ട്യൂട്ടർ ക്ലാസിലേക്ക് വന്നത്… അലക്ഷ്യമായി ഇരുന്ന പിള്ളേരെല്ലാം മിസ്സിനെ കണ്ടപ്പോൾ നേരെ ഇരുന്ന് എല്ലാരും വിഷ് ചെയ്യാൻ തുടങ്ങി….
ഋതൻ രാകേഷിനെ അവൻ്റെ ഒപ്പം തന്നെ നിർത്തി….. അവൻ്റെ ബഞ്ചിൽ രാജേഷിന് കൂടി ഇരിക്കാൻ വേണ്ടി സ്ഥലമൊരുക്കി….
ഇതാണ് നമ്മുടെ ക്ലാസ്സ് ട്യൂട്ടർ…. അഭിരാമി മിസ്സ്!!!!! ……. ഇന്നലെ മിസ്സിൻ്റെ ബർത്ത്ഡേ ആയോണ്ട്… നമ്മളെല്ലാം ചേർന്ന് മിസ്സിനൊരു സർപ്രൈസ് പാർട്ടി കൊടുത്തായിരുന്നു…. അതാ ഇന്നലെ ആരെയും ക്ലാസിൽ കാണാത്തിരുന്നെ…. “”””…..
ഇനി എന്തോ മറുപടി പറയും മെന്നും കരുതി രാകേഷ് അഭിരാമിയെയും ഋതനെയും മാറി മാറി നോക്കി…. അഭിരാമി തൻ്റെ ക്ലാസ് ടൂട്ടർ ആവുമെന്ന് അവൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു…..
ഈശ്വരാ ഇത്രയും പെട്ടെന്നെൻ്റെ പ്രാർത്ഥന സ്വീകരിക്കാൻ ഞാൻ നിങളുടെ അടുത്തൂണ് എന്തോ പ്രൈം മെമ്പർഷിപ്പ് എടുത്തോ???… “”” രാകേഷ് സ്വയം ചോദിച്ച് ഋതിൻ്റെ അടുക്കൽ മൂഡിതനായി ഇരുന്നു…..