കാർത്തിക തന്റെ മനസാക്ഷി തന്നെ അവളോട് ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം തിരഞ്ഞു കൊണ്ടിരുന്നപ്പോൾ ആണു അഭിയുടെ കാൾ വന്നത്.. കാർത്തിക യന്ദ്രികമായി കാൾ അറ്റൻഡ് ചെയ്തു..
ഹലോ… കാർത്തി…
ഹാ.. ഏട്ടാ…
ഹാ… കാർത്തി… എന്താ… സുഖമാണോ.. അമ്മയ്ക്കും മോനും..
ഹാ..
എന്താടി… എന്ത് പറ്റി നിനക്ക്…
ഏയ്യ്… ഒന്നുമില്ല… ഏട്ടാ…
അല്ല… എന്തോ ഉണ്ട്… എന്താ കാര്യം… പറ…
ഇല്ല ഏട്ടാ… ഒന്നുമില്ല…
കാർത്തി… നിന്നെ എനിക്ക് നല്ല പോലെ അറിയാമെന്നു നിനക്കും അറിയാം എനിക്കും അറിയാം എന്താ കാര്യം… നീ പിന്നെയും അച്ചുവും ആയി ഉടക്കിയോ..?
ഏയ്യ്… ഇല്ല…
പിന്നെ… പിന്നെ എന്താ നിനക്ക് പറ്റിയത്.. പറ..നിനക്ക് ആകെ ഒരു മാറ്റം പോലെ…
ഒന്നുമില്ല ചേട്ടാ… പ്ലീസ് ഞാൻ പറയുന്നത് ഒന്ന് വിശ്വാസിക്ക്… കാർത്തിക ആണയിട്ട് പറഞ്ഞു..
മം.. എനിക് അറിയാം… മോളെ.. എന്താ നിന്റെ പ്രശ്നം എന്ന്… അത് ഞാൻ നേരിൽ വന്നിട്ട് തീർത്തു തരാം..
കാർത്തിക ഒന്നും മിണ്ടിയില്ല… ഹാ… കാർത്തി. എനിക്ക് മറ്റൊരു കാൾ വരുന്നു… മിക്കവാറും വൈകുന്നേരത്തോടെ ഞാൻ വീട്ടിൽ വരും കേട്ടോ…
അപ്പൊ ഞങ്ങൾ ഇന്നു വരണോ…
ഏയ്യ്.. ഞാൻ അവിടെക്കാടി വരുന്നേ. അഭി പറഞ്ഞു…
അപ്പൊ ശരി… എന്ന് പറഞ്ഞു അഭി കാൾ കട്ട് ചെയ്തു.. കാർത്തിക ഫോൺ വെച്ചു.. തിരിഞ്ഞപ്പോ.. ലക്ഷ്മി… മുറിയുടെ മുന്നിൽ വന്നു… കാർത്തി.. നീ അച്ചൂന് ചോർ കൊടുത്തോ…?
അത്… പിന്നെ.. ഇല്ലമ്മേ… കാർത്തിക പറഞ്ഞു.. മ്മ്മ്.. എനിക്ക് അറിയാം നീ കൊടുത്തില്ല എന്ന്.. ആ പാവം കുഞ്ഞു അവിടെ വിശന്നു ഇരിക്കുവാ…