“അത് കൊള്ളാം, ക്ളീറ്റോ രാവിലെ എവിടെ പോയി ?”
“വയനാട്ടിൽ മണ്ണിടിഞ്ഞു വീണെന്ന് പറഞ്ഞു രണ്ടു മൂന്നു ദിവസം ആയിട്ടേ പ്ലാൻ ഇടുന്നു, ഇനി അതും പറഞ്ഞു പിരിവിനു ഇറങ്ങാൻ ആണ് ”
“ശെടാ , വയനാട്ടിൽ എങ്ങിനെ പോകും കൊച്ചുവെളുപ്പാൻ കാലത്തേ ?”
“ഓ അതൊക്കെ ശിങ്കിടികൾ വന്നു പൊക്കിക്കൊണ്ട് പോയിക്കാണും കോഴിക്കോട് വരെ ട്രെയിനിൽ പിന്നെ ജീപ്പോ കാറോ ഒക്കെ കാണും ”
“ആ പോട്ടെ, നിനക്ക് ഒരാഴ്ച സമാധാനം ഉണ്ടല്ലോ , പതുക്കെയേ വരൂ”
ലില്ലി അപ്പോൾ ആണ് പുറത്തിറങ്ങിയത് , “എന്താ തങ്കം ചേച്ചീ രാവിലെ പരാതി ?”
” എടീ ഇവിടെ ഒരു തുള്ളി വെള്ളം ഇല്ല, ഇന്ന് കല്യാണത്തിന് പോകണ്ടേ , കുളിക്കാൻ ഇവിടെ വെള്ളമില്ല, എന്ത് ചെയ്യും രണ്ടു പേർക്ക് രണ്ടു ദിവസം കുളിക്കാൻ ഉള്ള വെള്ളം ആണ് എല്ലാം കൂടെ തീർത്തിട്ട് ക്ളീറ്റോ പോയത് , ഇങ്ങു വരട്ടെ ”
“അയ്യോ , ദമയന്തീടെ കല്യാണം ഉണ്ട് അല്ലെ ഞാൻ മറന്നേ പോയി കനകൻ ചേട്ടനും ഓർത്തില്ല അല്ലേൽ ഇന്നലെ പോയി റിസപ്‌ഷനു കൂടി നല്ല ഭക്ഷണോം കഴിച്ചു വരാമായിരുന്നു കടുപ്പം ആയല്ലോ”. ലില്ലി പറഞ്ഞു.
“എടീ ലില്ലീ അവിടെ ഉണ്ടേൽ ഒരു ബക്കറ്റു വെള്ളം താ, ഞാൻ മേലെങ്കിലും ഒന്ന് തുടക്കട്ടേടീ”
“അയ്യോ ചേച്ചീ ഇവിടേം ആകെ രണ്ടു ബക്കറ്റു വെള്ളമേ ഉള്ളു , അവിടത്തെ പോലെ വലിയ ബക്കറ്റും അല്ല, കനകൻ ചേട്ടൻ കേറി വന്നാൽ തൂറാൻ പോലും വെള്ളം ഇല്ല”
“അതെന്താ കനകൻ തൂറാതെ ആണോ സ്റ്റേഷനിൽ പോയത് , നല്ല കൂത്ത് ”
“നിങ്ങൾ കല്യാണത്തിന് പോകുന്നെങ്കിൽ ഉള്ള വെള്ളത്തിൽ രണ്ടും കൂടി കുളിച്ചിട്ട് പോകാൻ നോക്ക്, വെള്ളം പതിനൊന്നരക്ക് വരും അപ്പോൾ ഞാൻ രണ്ടു വീട്ടിലും പിടിച്ചു വയ്ക്കാം ” രത്‌നമ്മ പറഞ്ഞു.