മൈക്രോസ്കോപ്പിലൂടെ കാണുന്ന അത്ഭുതലോകത്തെ വീക്ഷിക്കാൻ രണ്ടു പേർക്കും വലിയ ഇഷ്ടമാണ്.ചെറിയ ചെറിയ ടെസ്റ്റിങ്ങോക്കെ രണ്ടു പേരും ചെയ്യും എന്നിട്ടു വേറെ ലാബിൽ പോയി ടെസ്റ്റ് ചെയ്‌ത് തങ്ങളുടേത് ശരിയാണോ എന്ന് ചെക്ക് ചെയ്യും.എല്ലാ ശനിയും ഞായറും ഷൈനി ശാലിനിയുടെ വീട്ടിൽ വന്നിട്ട് രണ്ടു പേർക്കും ഇതൊക്കെത്തന്നെയാണ് പരിപാടി.
..ഗുഡ്‌മോർണിങ് സാർ..
ആ.. ആ.. ഗുഡ്‌മോർണിങ്.. ഗുഡ്‌മോർണിങ്..
സാറ് ക്ളാസിലേക്ക് വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് സാറിനെ വിഷ് ചെയ്തപ്പോഴാണ് ശാലിനി ചിന്തകളിൽ നിന്നുണർന്നതു.പെട്ടന്നവൾ തപ്പിപ്പിടഞ്ഞെണീറ്റ് മറ്റുള്ളവരുടെ കൂടെ ചുണ്ടനക്കിയതിനു ശേഷം ഇരുന്നു.അവൾക്കു യാതൊരു മൂഡുമില്ലായിരുന്നു ക്ലാസ്സിലിരിക്കാൻ.അവൾ ബാഗ് തുറന്നു ബുക്കെടുത്ത് വെച്ചുകൊണ്ട് സാർ ബോർഡിലെഴുതുന്നതു നിർവികാരതയോടെ നോക്കി
സെമൺ അനലൈസേഷൻ..
..ആ.. ഇന്ന് നമ്മള് പഠിക്കാൻ പോകുന്നത് സെമൺ അനലൈസേഷനെ കുറിച്ചാണ്.ഇതിന്റെ ഒക്കെ ഒരേകദേശ രൂപം നിങ്ങൾ നേരത്തെ പഠിച്ചിട്ടുണ്ടാകും..അല്ലെ..
..സെമൺ അല്ലെങ്കി രേതസ് എന്നതിലാണ് ബീജങ്ങൾ ഉള്ളത്..
..ഒരു ആണിന്റെ പ്രത്യുൽപ്പാദന ആരോഗ്യം എന്ന് പറയുന്നത് അവന്റെ സ്ത്രീ പങ്കാളിയെ ഗർഭിണി ആക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് അല്ലെ..
..കാരണം ഒരു സ്ത്രീയുടെ ഗർഭധാരണം എന്ന് പറയുന്നത് അവന്റെ ബീജത്തിന്റെ അളവിനെയും ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കും…
..ഒരു പുരുഷൻ ആവശ്യമായ അളവിൽ ബീജം ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കി ഉല്പാദിപ്പിക്കുന്നത് ഗുണനിലവാരം ഇല്ലാത്തതോ ആണെങ്കിൽ ഒരിക്കലും സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ കഴിയില്ല..