അമ്മയുടെ സംസാരത്തിനെ ശ്യാം പ്രോത്സാഹിപ്പിച്ചു
..ആ അങ്ങനെ പറഞ്ഞു കൊടുക്കമ്മേ..അഞ്ചാറുമാസം എമ്മെൽറ്റി പഠിക്കാൻ പോയപ്പോഴേക്കും രണ്ടും കൂടി വലിയ ലാബ് കാരികളായി.ഈ അച്ഛനായ എല്ലാത്തിനും വളം വെച്ച് കൊടുത്തത്.ഈ മേടിച്ചു വെച്ച സാധനങ്ങളും മൈക്രോസ്കോപ്പും ഒക്കെ പഠിത്തം കഴിഞ്ഞു മതിയായിരുന്നു…
..ദേ ചേട്ടാ ഇത് ഞങ്ങളുടെ പ്രൊഫഷനാ വെറുതെ അതിൽ മണ്ണ് വാരിയിടരുത് കേട്ടോ.ചേട്ടൻ വയറിങ് പഠിക്കാൻ പോയിട്ടെന്തായി ഇതിപ്പോ അവസാന വർഷാമായില്ലേ ജയിക്കുവോ ആവോ..ന്നിട്ടാ ഞങ്ങള് പാവങ്ങളുടെ മേൽ കുതിര കേറാൻ വരുന്നത്.
..ഹഹഹ എടി പൊട്ടിപ്പെണ്ണേ വയറിങ് പഠിക്കാനല്ല പോയത്.അവിടെ വയറിങ്ങോന്നുമല്ല പഠിപ്പിക്കുന്നത്.എൻജിനീയറിങ്ങാ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അറിയോ..നിന്റെ കൂതറ ലാബ് ടെക്‌നീഷ്യനല്ല എഞ്ചിനീയറെന്ന് പറഞ്ഞാൽ..പിന്നീട് നിനക്ക് തന്നെ അഭിമാനിക്കാം എഞ്ചിനീയർ ശ്യാമിന്റെ അനിയത്തിയാണ് ഞാൻ എന്ന്.ഡീ ഷൈനീ നിനക്കും പറയാം എന്റെ കൂട്ടുകാരിയുടെ ചേട്ടൻ എഞ്ചിനീയറാണെന്നു. ഹഹഹ..
..ആ ഈ പറഞ്ഞ സാധനമാകണമെങ്കി ആദ്യം ജയിക്കണമല്ലോ അല്ലെ..ഇപ്പൊത്തന്നെ എത്ര വിഷയം കിട്ടാനുണ്ട് എന്നിട്ടാ..
..അതൊക്കെ ജയിക്കുമെടി നീ വലിയ വലിയ കാര്യങ്ങള് ചിന്തിച്ചു കൂട്ടണ്ട കേട്ടോ..നിന്റെ പോലെ മൈക്രോസ്കോപ്പിലൂടെ ഉണ്ടക്കണ്ണു വെച്ച് നോക്കുന്ന പരിപാടിയല്ല എഞ്ചിനീയറിങ്..
..ആ ആ മതിയെടാ പിള്ളാരെ മൂന്നു പേരും മിണ്ടാതിരുന്നു ചോറുണ്ടിട്ട് പോയി അവനവന്റെ പരിപാടി എന്താന്നു വെച്ചാ നോക്ക്.ഷൈനി മോളിതൊക്കെ കണ്ടോണ്ടിരിക്കുവാ കേട്ടോ നാണമില്ലല്ലോ..