പതിയെ കയ്യയച്ച് യമുന അവന്റെ നെഞ്ചിൽ നിന്നും അടർന്ന് മാറി. തമ്പുരാട്ടിയുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണീർ കണ്ട് മുരളി അമ്പരന്ന് നിൽക്കുമ്പോൾ, അവന്റെ കവിളിൽ സ്നേഹാർദ്രമായൊരു ചുംബനം കൊടുത്ത് യമുന ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.
വാതിൽ പാളികൾ പതിയെ അടയുമ്പോഴും, പുറത്ത് നിന്നും ഓടാമ്പൽ വീഴുന്ന ശബ്ദം കേൾക്കുമ്പോഴും മുരളിക്ക് സ്വബോധമുണ്ടായിരുന്നില്ല.
അവൻ കുഴഞ്ഞ് കൊണ്ട് സപ്രമഞ്ചക്കട്ടിലിലേക്ക് വീണു.
സ്നേഹത്തോടെ, സ്പൾബർ❤️
(തുടരും)