പെട്ടന്നാണ് ആരോ കാളിങ് ബെൽ അടിച്ചത്. ദൈവമേ ചേച്ചി തിരിച്ചു വന്നോ. അവൻ മനസ്സിൽ ചോദിച്ചു. ഇല്ലല്ലോ ചേച്ചിക്ക് രണ്ടുമണിക്കൂർ എങ്കിലും എടുക്കുമെന്നാണല്ലോ പറഞ്ഞത്.
പെട്ടന്നാണ് അവനോർമ്മ വന്നത്, ഓപ്പോസിറ്റ് താമസിക്കുന്ന സ്ത്രീ വരുമെന്ന് പറഞ്ഞ കാര്യം. ഈ കോലത്തിൽ എങ്ങനെ പോയി കതക് തുറക്കാനാ. അവൻ കുറച്ചുനേരം കൂടി ശ്രദ്ധിച്ചു. ഇല്ല പിന്നെ ബെൽ അടിച്ചിട്ടില്ല.
അവൻ പെട്ടന്ന് തന്നെ കുളി തീർത്തു ഡ്രസ്സ് മാറി ഫ്രണ്ട് റൂമിൽ വന്നു വാതിൽ തുറന്നു. ഏതോ പെർഫ്യൂമിന്റെ കത്തുന്ന മണം. ഉം, അപ്പോൾ അവര് തന്നെ. അവരുടെ വാതിലിൽ നോക്കിയപ്പോൾ താഴ് എടുത്തു മാറ്റിയിട്ടുണ്ട്. അപ്പോൾ അവര് തന്നെ എന്ന് ജിതിൻ ഉറപ്പിച്ചു. അവനാ ഡോറിന്റെ അടുത്തേക്ക് ചെന്നു കാളിങ് ബെൽ അമർത്തി.
“വൺ സെക്കന്റ് “. അകത്ത് നിന്നു ഒരു ബോൾഡായ പെൺ ശബ്ദം വന്നു. കാൽപാദം ഡോറിന് അടുത്തേക്ക് നടന്നു വരുന്നത് അവൻ കേട്ടു. ഒപ്പം പെർഫ്യൂമിന്റെ മണവും.
അവർ വന്നു വാതിൽ തുറന്നു ജിതിന്റെ മുൻപിലേക്ക് വന്നു.
“യെസ് “. അവർ ജിതിനെ നോക്കി.
തന്റെ മുൻപിൽ വന്നു നിൽക്കുന്ന രൂപത്തിനെ അവൻ വാ പൊളിച്ചു നോക്കി നിന്നു…
..തുടരും..