ആഷിക് :ആ….പറഞ്ഞപോലെ അവൻ എവടെ…. ഇനി അവൻ വന്നാൽ അതിന്റെ വായിൽ നിന്നുള്ള അവരാതം മൊത്തം കേൾക്കേണ്ടി വരും….
എബിൻ :കുറച്ചു നേരത്തെ വിളിച്ചിരുന്നു…. ഇപ്പൊ വരാന്ന് പറഞ്ഞിട്ടുണ്ട്….
ആഷിക് :അവൻ വന്നില്ലെങ്കിലും കുഴപ്പം ഇല്ല….
ഞാൻ :ആഷിക്കേ…. അവൻ വാങ്ങി തരുന്നതും കഴിച്ചിട്ട് അവനെ തന്നെ കുറ്റം പറയുന്നോ….
ആഷിക്ക് :ഓ… അപ്പോൾ നീ അവനു സപ്പോർട്ട് ചെയ്യുവാണോ…. നീയും കേൾക്കാറുള്ളത് അല്ലെ അവൻ എന്തൊക്കെയാ പറയുന്നേ എന്ന്…..
ഞാൻ :അതൊക്കെ ശരി ആണ്…. എന്നാലും വയർ നിറയെ ഫുഡ് കിട്ടും…. പിന്നെ സിനിമ കാണാൻ പോകുന്നത് അതൊക്കെ അവന്റെ ചിലവിൽ അല്ലെ…..
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്കിന്റെ സൗണ്ട് കേട്ടത്…. ചീറി പായുന്ന ആ ബൈക്കിന്റെ സൗണ്ട് കേട്ടാൽ തന്നെ മനസിലാക്കാം ആ വരുന്നത് മാർട്ടിൻ ആണെന്ന്…..
ഞാൻ :അവൻ വരുന്നുണ്ട്…. ഇനി ഒന്നും പറയാൻ നിക്കണ്ട….
എബിൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു….
എബിൻ :അവനോടു എത്ര പറഞ്ഞിട്ടുള്ളതാ ഈ വഴിക്ക് വരുമ്പോ പതുകെ വരണം കുട്ടികൾ ഒക്കെ ഉള്ളതാണെന്ന്….
ആഷിക്ക് :അതിനു നമ്മൾ പറയുന്നത് എന്ന അവൻ കേട്ടിട്ടുള്ളത്……
അപ്പോഴേക്കും മാർട്ടിൻ പാറയുടെ അടുത്തായി ബൈക്ക് വച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു…. അതികം ഉയരം ഇല്ലാത്ത ഒരു പാറ ആണത്….
മാർട്ടിൻ :ഹായ് ഗയ്സ്….
എബിൻ :ആ നീ എവടെ ആയിരുന്നടാ…. സാധാരണ നേരത്തെ വരാറുള്ളത് ആണല്ലോ….