അതുകൊണ്ട് ഒന്നുകൂടെ ധൈര്യം സംഭരിച്ചുകൊണ്ട് അവൻ അർജുനോടായി പറഞ്ഞു.
“അർജുൻ മതി നീ ഞാൻ ആരാണെന്ന് കണ്ടെത്തി അത് എനിക്ക് ഒരു വിഷയമല്ല പക്ഷെ എന്റെ അമ്മയെ നീ പൊക്കി എന്ന് പറഞ്ഞത് 😂 ഒരിക്കലും സാധിക്കാത്ത കാര്യം നിനക്കെന്നല്ല പെട്ടന്ന് ആർക്കും കണ്ടെത്താൻ കഴിയാത്ത അത്രയും തന്നെ സുരക്ഷിതമായ സ്ഥലത്താണ് അമ്മ ഉള്ളത്. അതുകൊണ്ട് ഈ കള്ളം പറച്ചിൽ കൊണ്ടൊന്നും ഇവർ ആരും രക്ഷപെടും എന്ന് നീ കരുതണ്ട. ”
അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു അർജുന്റെ ചുണ്ടിൽ വിരിഞ്ഞത്. അവന്റെ എല്ലാ പ്ലാനും പൊളിഞ്ഞു എന്ന് അവനെ തന്നെ ബോധ്യമാക്കും വിധം ശക്തമായി തന്നെ ആണ് അർജുൻ അടുത്ത മറുപടി പറഞ്ഞതും.
“അങ്ങനെ ആണോ. ഈ സന്യാസ ആശ്രമം ഒക്കെ എന്ന് മുതൽ ആട മൈരേ ഏറ്റവും സുരക്ഷിതമായ സ്ഥലം ആയത്. ഇനി ഇതും പറഞ്ഞിട്ട് നിനക്ക് വിശ്വാസം ആയില്ലേൽ നീ കൊണ്ടുപോയവരെ ഒക്കെ അങ്ങ് നീ കൊല്ല് എന്റെ ഭാര്യയെയും മോളെയും ബാക്കിയുള്ള എല്ലാവരെയും. പക്ഷെ അതിനു മുൻപ് നീ ആ whatsapp ഒന്ന് എടുത്തു നോക്കിയേക്ക്. എനിക്ക് നിന്നോട് ഇനി ഒന്നും പറയാനില്ല കൊന്ന് കഴിഞ്ഞിട്ട് എപ്പോൾ ബോഡി ഞാൻ എടുക്കാൻ വരണം എന്ന് പറഞ്ഞാൽ മതി നിന്റെ തള്ളയുടെ തല ഞാൻ അപ്പോൾ കൊണ്ടുവന്നേക്കാം കേട്ടോ.”
അത്രയും പറഞ്ഞുകൊണ്ട് അർജുൻ ഫോൺ കട്ട് ചെയ്തു. ഇത്രയും നേരം താൻ ജയിച്ചു എന്ന് അടിയുറച്ചു വിശ്വസിച്ച എഡ്ഗറിന് എല്ലാം പാളി ഇവിടെയും താൻ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കി കൊടുക്കാൻ അർജുന്റെ മറുപടി തന്നെ ധാരാളം ആയിരുന്നു. പെട്ടന്ന് ആരുടേയും കണ്ണ് പെടാതെ അമ്മയെ താൻ ഒളിപ്പിച്ച ആശ്രമത്തിന്റെ കാര്യം പോലും അറിഞ്ഞ സ്ഥിതിക്ക് അവൻ പറഞ്ഞത് ശെരിയാണ് എന്ന് എഡ്ഗറിന് മനസ്സിലായിരുന്നു. അത് ഒന്ന് കൂടി ഉറപ്പിക്കാൻ തന്റെ ഫോണിൽ ഏതോ ഒരു unknown നമ്പറിൽ നിന്നും വന്ന ഒരു വീഡിയോ ക്ലിപ്പ് കൂടെ ആയപ്പോൾ അവന് എല്ലാം കൈവിട്ട് പോയി എന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. തന്റെ അമ്മയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന മുഖം മൂടി കാരായ കുറച്ചാൾക്കാരുടെ വീഡിയോ ആയിരുന്നു അവന് ലഭിച്ചത്