ട്വിൻ ഫ്ലവർസ് 4 [Cyril]

Posted by

 

“ലൈസൻസ് എടുത്ത് ബിസിനസ്സ് ചെയ്യുന്നവർ പോലും അവരുടെ ലൈസൻസുമായി ബന്ധമില്ലാത്ത ഒരുപാട്‌ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ പോലും ചിലതൊക്കെ ലൈസൻസ് ഇല്ലാതെയാണ് ചെയ്യുന്നത്. പക്ഷേ എല്ലാ മെയിൻ ബിസിനസ്സ് ചെയ്യാനുള്ള ലൈസൻസും എനിക്കുണ്ട്…. അതുകൊണ്ട്‌ എനിക്ക് പേടിയില്ല. ലൈസൻസ് ഇല്ലാതെ ഞാൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പിടിക്കപ്പെട്ടാൽ പോലും എനിക്ക് നഷ്ടമൊന്നും വരില്ല. പക്ഷേ പലരുടെയും കാര്യങ്ങൾ അങ്ങനെയല്ല. ഞാൻ ശേഖരിച്ചിരിക്കുന്ന തെളിവുകൾ പുറത്തു വിട്ടാല്‍ പല ആളുകളുടെ ബിസിനസ്സും പൂര്‍ണമായി ലോക്കാവും. അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരും. ജീവിതത്തിൽ ഒരിക്കലും ഒരു ലൈസൻസും അവര്‍ക്ക് എടുക്കാന്‍ കഴിയാതാവും. അതൊക്കെ ഞാൻ എല്ലാവർക്കും ബോധിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട്‌ ആരും എനിക്കെതിരെ അനാവശ്യമായി തിരിയില്ല.”

 

അപ്പോഴാണ് ചേട്ടനെ കുറിച്ച്‌ ഇനിയും ഒരുപാട്‌ കാര്യങ്ങൾ അറിയാൻ ഉണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയത്.

 

“അതൊന്നും കൂടാതെ നീലഗിരിയിൽ മാന്യരായി അഭിനയിച്ച് നടക്കുന്ന ഒരുപാട്‌ ക്രിമിനലുകളുടെ ഡീറ്റയിൽസും എന്റെ പക്കലുണ്ട്. മറ്റുള്ളവരെ പറ്റിച്ച് സ്വത്തുക്കള്‍ തട്ടിയെടുത്തവർ തുടങ്ങി അനേകം കാര്യങ്ങളുടെ ഡീറ്റയിൽസും എന്റെ പക്കലുണ്ട്. അനാവശ്യമായി അവരില്‍ ആരെങ്കിലും എനിക്ക് എതിരായി തിരിഞ്ഞാൽ എനിക്ക് കുഞ്ഞ് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ. ക്രിമിനൽ കാര്യങ്ങൾ ഒന്നുംതന്നെ ഞാൻ ചെയ്യാത്തത് കൊണ്ട്‌ എനിക്ക് പേടിയുമില്ല. കൃത്രിമം ഒന്നും കാണിക്കാതെ ലക്ഷക്കണക്കിനാണ് ടാക്സ് പോലും ഞാൻ അടയ്ക്കുന്നത്. അതുകൊണ്ട്‌ എനിക്ക് എതിരായി എത്ര അന്വേഷണങ്ങള്‍ നടത്തിയാലും നിയമത്തിന് മുന്നില്‍ ഞാൻ വളരെ സേഫാണ്. മറ്റുള്ള പലർക്കും ഇങ്ങനെ അവകാശപ്പെടാൻ കഴിയില്ല.”

Leave a Reply

Your email address will not be published. Required fields are marked *