ട്വിൻ ഫ്ലവർസ് 4 [Cyril]

Posted by

 

ഞാൻ വേഗം അവിടെ നിന്ന് പുറത്തേക്ക്‌ പോയി. എന്നിട്ട് പ്രധാന വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കിയ ശേഷം ഞാൻ ചേട്ടന്റെ റൂം നോക്കി നടന്നു ചെന്നു.

 

“ചേട്ടാ…” ഞാൻ വന്ന കാര്യം അറിയിക്കാന്‍ ചേട്ടനെ വെറുതെ വിളിക്കുകയും ചെയ്തു.

 

ചേട്ടൻ റൂമിൽ നിന്നിറങ്ങി വന്നു.

 

“അവിടെനിന്ന് ഇങ്ങോട്ട് വന്നിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞു. ചേട്ടൻ ഇവിടെ എന്തെടുക്കവ…?” ഞാൻ ചോദിച്ചു.

 

“കുറച്ച് കോൾ ചെയ്യാൻ ഉണ്ടായിരുന്നു. അതാ ഇവിടെതന്നെ ഇരുന്നു പോയത്.” ചേട്ടൻ പറഞ്ഞു.

 

“ബിസിനസ്സ് ആവശ്യം ആയിരിക്കും അല്ലെ?” ചേട്ടന്റെ കൈയിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചു കൊണ്ട്‌ ചോദിച്ചതും ചേട്ടൻ ചിരിച്ചു.

 

ഞാൻ പുറത്തേക്ക്‌ നടക്കാൻ തുടങ്ങിയതും ചേട്ടനും എന്റെ ഒപ്പം നടന്നു. ചേട്ടൻ മൊബൈല്‍ തിരികെ വാങ്ങിച്ചു പിടിക്കാന്‍ ഒന്നും ശ്രമിച്ചില്ല. പണ്ടേ ചേട്ടന് ആ ശീലമില്ലായിരുന്നു.

 

ചേട്ടന്റെ മൊബൈൽ ഓപ്പണ് ചെയ്ത് കോൾ ഹിസ്റ്ററി ഞാൻ പരിശോധിച്ചു. എനിക്ക് അറിയാത്ത ഒരുപാട്‌ പേരുകൾ ഉണ്ടായിരുന്നു. അതിലൊക്കെ ചേട്ടൻ വിളിച്ചിട്ടുണ്ട്. ഇങ്ങോട്ടും ഒരുപാട്‌ കോൾസ് വന്നിട്ടുണ്ട്. അതും രാവിലെ ഞങ്ങൾ കാപ്പി കുടിക്കാന്‍ ഹോട്ടലിൽ കേറി ചേട്ടൻ മാത്രം പുറത്തേക്ക്‌ പോയ സമയത്തും അതിനു ശേഷവും വിളിച്ച കോൾസ് ആണ് കൂടുതലും. ഏറ്റവും മുകളില്‍ സുമ എന്ന പേരും കണ്ടു.

 

“ആരാ ചേട്ടാ ഈ സുമ…?” ചേട്ടന്റെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു.

 

ഞാൻ എന്തെങ്കിലും അറിഞ്ഞിട്ട് ചോദിക്കുന്നു എന്ന സംശയം ഒന്നും ചേട്ടന്റെ മുഖത്ത് ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *