ട്വിൻ ഫ്ലവർസ് 4 [Cyril]

Posted by

 

“വല്യമ്മേ….” ചേട്ടൻ ചിരിച്ചുകൊണ്ട് കുനിഞ്ഞ് കൊച്ചു കുട്ടിയെ സിമ്പിളായി തൂകി എടുക്കുന്ന പോലെ ആന്റിയുടെ തുടകളിൽ വട്ടം പിടിച്ചു ചേട്ടൻ ആന്റിയെ പൊക്കിയെടുത്ത് വട്ടം കറങ്ങി.

 

“ഡാ മോനെ….. എന്നെ താഴെ നിര്‍ത്തടാ…!!” ആന്റി ചിരിച്ചുകൊണ്ട് ചേട്ടന്റെ രണ്ടു തോളത്തും സ്നേഹത്തോടെ വേദനിപ്പിക്കാതെ അടിച്ചു കൊണ്ടിരുന്നു.

 

“ഹാ.. എന്റെ കുട്ടി ഉണങ്ങി പോയല്ലോ, ഒന്നും കഴിക്കാറില്ലേ..?” ചേട്ടൻ ചോദിച്ചുകൊണ്ട് ആന്റിയെ താഴെ നിര്‍ത്തി. ഗായത്രി എന്തോ നഷ്ടബോധത്തോടെ ചേട്ടനെ തന്നെ നോക്കുന്നത് കണ്ടു. അവളുടെ കണ്ണില്‍ തെറ്റായ ഭാവം ഒന്നും ഇല്ലായിരുന്നു. സ്വന്തം സഹോദരനിൽ നിന്നും സ്നേഹം ആഗ്രഹിക്കുന്നത് പോലെയാണ് അവള്‍ ചേട്ടനെ നോക്കി നിന്നത്.

 

“പോടാ കള്ളാ… ഞാൻ അവന്റെ കുട്ടി പോലും.” ആന്റി ചിരിയോടെ പറഞ്ഞത് കേട്ട് ഞാൻ അങ്ങോട്ട് നോക്കി. ചേട്ടന് ആന്റി കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് ചേട്ടനെ സൂക്ഷ്മമായി നോക്കി നിരീക്ഷിച്ചു.

 

ഞങ്ങൾ എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ വല്യമ്മയുടേയും മോന്റേയും സ്നേഹപ്രകടനവും കണ്ടു നിന്നു. ചേട്ടനും ആന്റിയും തമ്മില്‍ കാണിക്കുന്ന ആ വാത്സല്യം എപ്പോഴും എനിക്കൊരു ആശ്ചര്യമാണ്.

 

“ഹും… ഞാൻ ഭയന്നത് പോലെ അവസാനം അവന്‍ എന്നെ മറന്നു…!! ഈ ദിവസവും വരുമെന്ന് എനിക്ക് അറിയാമായിരുന്നു.” അങ്കിള്‍ കപട ദുഃഖം പ്രകടിപ്പിച്ചു കൊണ്ട്‌ പറഞ്ഞതും എല്ലാവരും ചിരിച്ചു.

 

“ഞാൻ ആരെയും മറന്നിട്ടില്ല, വല്യച്ചാ..” ചിരിച്ചുകൊണ്ട് ചേട്ടൻ അങ്കിളെ ഒരു കൈ കൊണ്ട്‌ ചേര്‍ത്തു പിടിച്ച ശേഷം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *