“സത്യത്തിൽ പല സ്ഥലങ്ങളിലായി മൊത്തം പതിനാല് ഡോജോസ് എനിക്കുണ്ട്.”
“ഏഹ്…” ഡാലിയ അതുകേട്ട് മിഴിച്ചിരുന്നു. “എന്നിട്ടാണ് രണ്ടോ മൂന്നോ കരാട്ടെ സ്കൂൾ മാത്രമേ ഉള്ളുവെന്ന് പറഞ്ഞു നടക്കുന്നത്, അല്ലേ..?!” ചിരിയോടെ അവള്‍ ചോദിച്ചു.
“ആരോടും എന്റെ ബിസിനസ്സിന്റെ യഥാർത്ഥ ഡീറ്റയിൽസ് പറയരുത് എന്നാണ് വല്യമ്മ എപ്പോഴും പറയാറുള്ളത്.. വല്യമ്മയോട് എന്റെ ബിസിനസ്സ് ഡീറ്റയിൽസ് ഞാൻ പറയാൻ തുടങ്ങുന്ന നേരം പോലും വല്യമ്മ എന്നെ പറയാൻ സമ്മതിക്കാതെ എന്നെ തടസപ്പെടുത്തുന്നതാണ് പതിവ്.”
“ഒരു കണക്കിന് അത് തന്നെയാണ് നല്ലത്.” ഡാലിയ പറഞ്ഞു. *ശെരി ബാക്കി കാര്യം ചേട്ടൻ പറ.”
“രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന ഡോജോസ് ആണ് എന്റെ പതിനാല് ഡോജോസും. ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവര്‍ക്കും എന്നു മാത്രമല്ല, എല്ലാവർക്കും അവരവരുടേതായ സമയവും സൗകര്യത്തിനും അനുസരിച്ച് അവരുടേതായ ടൈം ഫിക്സ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ എന്റെ ഡോജോസ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്.”
“അപ്പോ ഒരു ദിവസം എത്ര ട്രെയിനിങ് ക്ലാസാണ് ഉള്ളത്…? ഓരോ ട്രെയിനിങ് ക്ലാസ് എത്ര മണിക്കൂര്‍ ഉണ്ടാവും…?” ഡാലിയ ചോദിച്ചു.
“ഒരു ക്ളാസ് മൂന്ന് മണിക്കൂറാണ്. പകല്‍ സമയത്ത് നാല് ബാച്ചിനും, അതുപോലെ രാത്രി നാലു ബാച്ചിനും ട്രെയിനിങ് ക്ലാസ് ഉണ്ടാവും. അങ്ങനെയാണ് 8 ഷിഫ്റ്റ് ആയിട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്നത്.”
“അപ്പോ മൊത്തം എത്ര മാസ്റ്റേഴ്സ് ഉണ്ട്…?”