ഉടനെ അവർ എട്ടുപേരും സമ്മത ഭാവത്തില്‍ തലയാട്ടി.
“പിന്നേ എല്ലാം അറിഞ്ഞു നിങ്ങളെ സഹായിക്കാൻ അവന് ഒരു മടിയും കാണിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് നിങ്ങള്‍ക്ക് ധനസഹായവും ആവശ്യമുണ്ടെങ്കിൽ അവന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ചെയ്തിരിക്കും. ഒരുപക്ഷേ നിങ്ങളുടെ ആവശ്യം അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍, അവന് നിങ്ങളെ സഹായിക്കാൻ താല്‍പര്യം ഇല്ലെന്ന് നിങ്ങളായിട്ട് അവനെ കുറിച്ച് തെറ്റിധാരണയിൽ എത്തരത്… അന്നേരം നിങ്ങൾ ഒരു മടിയും കൂടാതെ അവനോട് സഹായം ആവശ്യപ്പെടുക തന്നെ ചെയ്യണം.” ആന്റി അത്രയും പറഞ്ഞിട്ട് അവർ എട്ടു പേരെയും മാറിമാറി നോക്കി.
“തീര്‍ച്ചയായും അങ്ങനെ തന്നെ ചെയ്യാം, വല്യമ്മേ.” ഫ്രാന്‍സിസ് ചേട്ടൻ പറഞ്ഞു.
അപ്പോ ആന്റി പുഞ്ചിരിച്ചു. പക്ഷേ പെട്ടന്നു തന്നെ ആന്റിയുടെ മുഖം സീരിയസ്സായി. “റൂബിയുടെ ശാന്തമായ മുഖവും സ്വഭാവവും മാത്രമേ നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ള, മക്കളെ. റൂബിയേ ഞാൻ അറിയുന്നത് പോലെ നിങ്ങളാർക്കും അറിയില്ല.” ആന്റി നല്ല സീരിയസ്സായി അവരെ മാറിമാറി നോക്കിയാണ് പറഞ്ഞത്.
അപ്പോൾ അവർ മാത്രമല്ല, ഞാനും എന്റെ അമ്മയും അച്ഛനും എല്ലാം അസ്വസ്ഥതയോടെ പരസ്പരം നോക്കി.
“ബിസിനസ്സ് ആയാലും മറ്റെന്ത് കാര്യങ്ങൾ ആയാലും അവനായിട്ട് നിങ്ങൾ ആരെയും ചവിട്ടി താഴ്ത്തില്ല. എല്ലാവരും വളര്‍ന്നു വരണം എന്നാണ് അവന്‍ എപ്പോഴും ചിന്തിക്കാറുള്ളത്. കാരണം ഇല്ലാതെ ആരെയും അവന്‍ ശത്രുവായും കാണില്ല. നിങ്ങൾ എല്ലാവരോടും അവന് അതിരറ്റ സ്നേഹവും വിശ്വാസവും ഉണ്ടെന്ന് എനിക്കറിയാം… അത് നിങ്ങള്‍ക്കും അറിയാം. നിങ്ങൾ അവനോട് ചോദിച്ചാലും ഇല്ലെങ്കിലും അവനെ കൊണ്ട് കഴിയുന്ന ഏതു സഹായവും അവന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്യും. അതുപോലെ നിങ്ങളും തിരിച്ച് അവനോട് സ്നേഹവും വിശ്വാസവും മാത്രം കാണിച്ചാല്‍ മതി, വേറെ ഒന്നും അവനുവേണ്ടി നിങ്ങൾ ചെയ്യണം എന്നില്ല. പിന്നെ ഒരു കാരണം കൊണ്ടും അനാവശ്യമായ പക ഒന്നും അവനോട് പാടില്ല.”