അതും കടന്ന് നീളൻ വരാന്തയിലേക്കവൻ കയറി. അപ്പുറവും ഇപ്പറവുമുള്ള മുറികളിൽ ഏറ്റവും അറ്റത്തുള്ള മുറിയാണ് തമ്പുരാന്റെ .
പൂമുഖത്തൂടെ കയറുമ്പോ ആദ്യത്തെ മുറിയും.
കയ്യിലുണ്ടായിരുന്ന ചെറിയ ടോർച്ച് തെളിയിച്ച് പതിയെ വരാന്തയിലൂടെ നടന്ന് തമ്പുരാന്റെ മുറിയുടെ മുന്നിലെത്തി.
തമ്പുരാന്റെ മുറിയും, തമ്പുരാൻ കിടക്കുന്ന സപ്രമഞ്ച കട്ടില് വരെ ആ തായോളിമോൻ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
മുറിയുടെ വാതിൽ കുറ്റിയിട്ടിട്ടുണ്ടോ എന്നറിയാനായി അവൻ പതിയെ ഒന്ന് തള്ളി നോക്കി. ചെറിയൊരു ശബ്ദത്തോടെ വാതിൽ മലർക്കെ തുറന്നു. കുറച്ച് സമയം അവൻ തുറന്നിട്ട വാതിലിന് പുറത്ത് തന്നെ നിന്നു. മുറിയിൽ നിന്നും ശബ്ദമൊന്നും കേൾക്കാഞ്ഞ് അവൻ പതിയെ മുറിയിലേക്ക് കയറി.
മുറിയിലെത്തിയിട്ടും അവൻ കുറച്ച് സമയം അനങ്ങാതെ നിന്നു.
താളത്തിൽ ചെറിയ ശബ്ദത്തിലുള്ള കൂർക്കംവലി കേൾക്കാം.
ഈ മണ്ടൻ തമ്പുരാന്റെ ജീവിത ശൈലികളും ആ വീഡിയോയിൽ പറയുന്നുണ്ട്.ഇയാളുടെ ഭക്ഷണക്രമവും ചിട്ടകളുമെല്ലാം.
അതിൽ ഇയാൾ പറഞ്ഞൊരു കാര്യം മഹേഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇയാൾ കൃത്യം ഒൻപത് മണിക്ക് ഉറങ്ങിയാൽ പിന്നെ നാല് മണിക്ക് മാത്രമേ ഉണരൂ… അതിനിടക്ക് ആന കുത്തിയാൽ പോലും ഉണരില്ലത്രേ..
എത്ര മനോഹരമായ ആചാരങ്ങൾ…
അത് കൊണ്ട് അത് പേടിക്കാനില്ല.പക്ഷേ, മുറിയുടെ വേറൊരു മൂലയിൽ നിന്ന് താളാത്മകമായ ശ്വാസോഛാസം അവനെ കൺഫ്യൂസ്ഡാക്കി.
ഈ മുറിയിൽ രണ്ട് കട്ടിലുളളത് ആ വീഡിയോയിലില്ല.
അത് ചിലപ്പോ തമ്പുരാട്ടിയാവാം..
അപ്പോ രണ്ടാളും രണ്ട് കട്ടിലിലാണോ പള്ളിയുറക്കം.
ഇവർ തമ്മിൽ മറ്റേ പരിപാടിയൊന്നുമില്ലേ… ?
മഹേഷ് ടോർച്ച് തുണിയിൽ പൊതിഞ്ഞ് ശ്വാസം കേൾക്കുന്ന ഭാഗത്തേക്ക് തെളിച്ച് നോക്കി.