“ചോദിച്ചത് കേട്ടില്ലേടാ നീ…?”
അവൻ പേടിയോടെ തലയാട്ടി.
“നളിനിക്കറിയോ നീ കള്ളനാണെന്ന്…?’”
“ ഇല്ല…”
“എത്ര നാളായി നീയിത് തുടങ്ങിയിട്ട്… ? “
“ അത്… ഒരു വർഷം… ?”
“ഇവിടെ കക്കാൻ വരാൻ എന്താണ് കാരണം…?”
അവനൊന്നും മിണ്ടിയില്ല.
“മര്യാദക്ക് പറഞ്ഞോ…ഞങ്ങളുടെ കിടപ്പ് മുറി കൃത്യമായിട്ടെങ്ങിനെ നീ മനസിലാക്കി….” ?
“അത്… യൂട്യൂബിൽ… വീഡിയോ… കണ്ട്… “
യമുന അമ്പരന്നുപോയി.
തന്റെ വല്യമ്മേടെ മകളുടെ മകനാണ് അന്നാ വീഡിയോ പിടിച്ച് യൂട്യൂബിലിട്ടത്.. നമ്മുടെ ഇല്ലത്തിന്റെ പത്രാസ് ലോകം കാണട്ടെ എന്നും പറഞ്ഞാണവൻ വീഡിയോ എടുത്തത്. അതിങ്ങിനെ ഒരു കാര്യത്തിന് ഒരു കള്ളൻ ഉപയോഗിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.
“ അത് നിനക്ക് കക്കാൻ കയറാൻ വേണ്ടി പിടിച്ചതല്ലെടാ… ഈ ഇല്ലം പുതിയ തലമുറക്കൊന്ന് കാണിച്ച് കൊടുക്കാൻ വേണ്ടി ചെയ്തതാ… അതും നോക്കി അവൻ കക്കാൻ കയറിയിരിക്കുന്നു…. നിനക്ക് സ്ഥലം മാറിപ്പോയെടാ… ആളും…… “
യമുന എഴുന്നേറ്റ് വന്ന് അവന്റെ കരണക്കുറ്റി നോക്കി ഒന്നുകൂടി പൊട്ടിച്ചു. വീണ്ടും ബെഡിലേക്കിരുന്നു.
“തമ്പുരാട്ടീ… പൊറുക്കണം… എന്നെ വെറുതേ വിടണം… അടുത്ത മാസം എന്റെ ചേച്ചിയുടെ കല്യാണമാണ്…”
മുരളി കരഞ്ഞ് കൊണ്ട് പറഞ്ഞു.
“അത് ശെരി… പെങ്ങളുടെ കല്യാണം ഗംഭീരമായി നടത്താൻ വേണ്ടി കക്കാനിറങ്ങിയേക്കുവാ അല്ലേ?
പക്ഷേ, നിനക്ക് തെറ്റി മോനേ… ഇനി നീ പുറം ലോകം കാണില്ല…”
“അങ്ങിനെ പറയരുത് തമ്പുരാട്ടീ..ഇത്തവണത്തേക്ക് മാപ്പാക്കണം…”
അവൻ കൈകൾ കൂപ്പി കരഞ്ഞു.
“മാപ്പോ… ?
തെറ്റ് ചെയ്തവർക്ക് മാപ്പ് കൊടുത്ത ചരിത്രം ഈ ഇല്ലത്തിനില്ലെടാ… ഇവിടെ കയറാൻ ധൈര്യപ്പെട്ട നീ വെറുതെ പോവുമെന്നും കരുതണ്ട…”