മുരളി ആ മുറിയൊന്ന് നോക്കി. നല്ല വൃത്തിയുള്ള വലിയ മുറി. വലിയൊരു കട്ടിൽ കിടക്കയിട്ട് വൃത്തിയായി വിരിച്ചിട്ടിരിക്കുന്നു. ഒരു ചെറിയ മേശയും രണ്ട് മരക്കസേരയും.
“ നീയങ്ങോട്ടിരിക്ക്…”
വീണ്ടും ആജ്ഞ..
ഇനി കാല് പിടിച്ച് മാപ്പ് പറയുകയേ നിവൃത്തിയുള്ളൂ… എങ്ങാനും മനസലിവ് തോന്നി വെറുതേ വിട്ടാലോ… അല്ലേൽ ശിഷ്ടകാലം ജയിലിൽ കഴിയാം..തന്റെ ചേച്ചിയുടെ വിവാഹം മുടങ്ങും..തന്റെ കുടുംബം തകരും…
യമുന കട്ടിലിലേക്കിരുന്നതും, മുരളി അവളുടെ കാലിലേക്ക് ഒറ്റവീഴ്ച്ച…
“തമ്പുരാട്ടീ… മാപ്പാക്കണം… അറിയാതെ പറ്റിപ്പോയതാ… ഇത്തവണത്തേക്ക് അടിയനോട് പൊറുക്കണം… ഇനിയിത് ആവർത്തിക്കില്ല തമ്പുരാട്ടീ…”
മുരളിയവളുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു.
എന്നാൽ..,
ചെറിയ തെറ്റിന്പോലും വലിയ ശിക്ഷ വിധിച്ചും, അത് നടപ്പിലാക്കിയും ശീലിച്ച തമ്പുരാട്ടി അവന്റെ മാപ്പപേക്ഷ സ്വീകരിച്ചില്ല.
അവൾ കാല് കുടഞ്ഞ് മുരളിയെ ഒറ്റച്ചവിട്ട്… തെറിച്ച് പോയ മുരളി മേശയുടെ കാലിൽ തലയിടിച്ച് നിലത്തേക്ക് വീണു. തലയുടെ പിന്നിൽ അവന് അസഹ്യമായ വേദന അനുഭവപ്പെട്ടു. തല പൊട്ടിപ്പിളർന്നോ, എന്ന് പോലും അവൻ പേടിച്ചു.
“ എടാ നായേ… നീയെന്താടാ കരുതിയത്… വർഷങ്ങളോളം കളരിയഭ്യസിച്ചതാടാ ഈ തമ്പുരാട്ടി… നിനക്ക് വേണേൽ ഇവിടുന്ന് പോകാം.. അതിനെന്നെ നീ തോൽപിക്കണം… കഴിയോടാ നിനക്ക്… ?
അല്ലേൽ നിന്റെ ജഡം പോലും ആരും കാണില്ല… അനുസരണയില്ലാത്ത പലയെണ്ണത്തിനെ ഈ ഇല്ല വളപ്പിൽ കുഴിച്ചിട്ടുണ്ട്… അതിലൊന്നാവും നീയും…”
മുരളി ശരിക്കും പേടിച്ചു. തന്റെ അന്ത്യം അവൻ മുന്നിൽ കണ്ടു.
ഇവരോട് ജയിക്കണേൽ
തന്നെപ്പോലത്തെ നാല് പേരെങ്കിലും വേണ്ടി വരും. അവൻ നിസഹായതയോടെ തല താഴ്ത്തി.