ബ്രായുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന കൊഴുത്ത മുലകളിലേക്കാണ് മുരളിയുടെ നോട്ടം എന്നവൾ കണ്ടു.
അവൾ ഒന്ന് കണ്ണടച്ച് കളരിപരമ്പരദൈവങ്ങളെയൊന്ന് പ്രാർത്ഥിച്ചു.
പിന്നെ വലത് കയ്യുടെ ചൂണ്ടുവിരലും,നടുവിരലും കൂട്ടിപ്പിരിച്ചു. പിന്നെ തൊട്ടു മുന്നിൽ വിടലച്ചിരി ചിരിച്ചോണ്ട് നിൽക്കുന്ന മുരളിയുടെ കത്തിപിടിച്ച വലത് കയ്യിന്റെ മണിബന്ധത്തിന് താഴെ യമുനത്തമ്പുരാട്ടി ഒറ്റക്കുത്ത്.
കത്തിയവന്റെ കയ്യിൽ നിന്നും വഴുതിച്ചാടി.
എന്താണ് സംഭവിച്ചതെന്ന് മനസിലാവുന്നതിന് മുൻപ്, ചൂണ്ടുവിരൽകൊണ്ട് അടിനാഭിയിൽ ഒരു കുത്ത്…
അലറിക്കൊണ്ട് മുരളി നിലത്തേക്ക് മുട്ട് കുത്തിയിരുന്നു.
ശ്വാസം വിടാൻ പോലും കഴിയാതെ അവൻ നിലത്തേക്ക് കുഴഞ്ഞ് വീണു.
യമുന ഒരു തോർത്ത് മുണ്ടെടുത്ത് പുതച്ച്, മുറിയിലെ ലൈറ്റിട്ടു.
നിലത്ത് കിടന്ന് പുളയുന്ന മുരളിയെ അവൾ പുഛത്തോടെ നോക്കി.
അവൻ വയറ് പൊത്തിപ്പിടിച്ച് പുഴുവിനെപ്പോലെ നിലത്ത് കിടന്ന് പുളയുകയാണ്. വേദന കൊണ്ട് വളഞ്ഞ് കുത്തുകയാണവൻ.
അടിനാഭിയുടെ മർമ്മം നോക്കിയാണ് യമുന ചൂണ്ടുവിരൽ പ്രയോഗിച്ചത്. ഇനി അവൾ വിചാരിക്കാതെ അവന് നേരെ കിടക്കാനോ, നിൽക്കാനോ കഴിയില്ല.
ആ കിടത്തത്തിൽ അവന്റെ മുഖം കാണാനവൾക്ക് കഴിയുന്നില്ല.ആദ്യം ഇവനാരാണെന്നറിയണം. എന്നിട്ട് വേണം ഈ ഇല്ലത്ത് മോഷ്ടിക്കാൻ ധൈര്യപ്പെട്ട ഇവന് എന്ത് ശിക്ഷ കൊടുക്കണമെന്ന് തീരുമാനിക്കാൻ.
തമ്പുരാനെ വിളിച്ചുണർത്തണോ, എന്ന് യമുനയൊന്ന് ചിന്തിച്ചെങ്കിലും പിന്നത് വേണ്ടന്ന് വെച്ചു. ഇത് തനിക്ക് കൈകാര്യം ചെയ്യാൻ മാത്രമുള്ളതേയുള്ളൂ.