പക 5 [SAiNU]

Posted by

 

ഹ്മ്മ്.

എന്താ ഒന്നും മിണ്ടാത്തെ.

ഒന്നുമില്ലെടി.

 

ഞാൻ ജോലിക്ക് പോകുന്ന അസൂയയാണല്ലേ.

എനിക്കോ.

പിന്നെ.

 

സൂക്ഷിക്കണം പണമിടപാടിൽ എല്ലാം.

 

ഹ്മ്മ്.

അവൾ അന്നുണ്ടായതെല്ലാം സന്തോഷത്തേടുകൂടി അരവിന്ദനെ കേൾപ്പിച്ചു കൊണ്ടിരുന്നു.

അത് കേട്ടു ചിരിയോടെ.

 

ആദ്യമായതോണ്ടാ രേഖേ പോക പോക എല്ലാം ശരിയായിക്കൊള്ളും.

ഹ്മ്മ്.

ഇന്നത്തോടെ പേടിയൊക്കെ മാറിയോ.

ഹ്മ്മ്.

സരിതയുടെ ഹെല്പ് ഉണ്ടായതോണ്ടാ ഇന്ന് ഒനുമറിയാതെ..

ഹ്മ്മ്.

അവളെങ്ങിനെ.

 

നല്ല ടൈപ്പാ ഏട്ടാ..

വിശ്വസിക്കാമോ.

ഹ്മ്മ് ഇന്ന് കണ്ടല്ലേയുള്ളു.

കുറെ നേരത്തെ സംസാരം അവരുടെ മനസ്സുകളെ സന്തോഷത്തിലാഴ്ത്തി.

 

നേരം വെളുത്തതും രേഖ വേഗം ജോലിയെല്ലാം തീർത്തു.

കൂടെ മനുവും കൂടിയത് കൊണ്ട് അവര് ഓരോന്ന് പറഞ്ഞും ചിരിച്ചും സന്തോഷത്തോടെ ജോലിയെല്ലാം തീർത്തു.

 

മനു അവളെ ഓരോന്നിലും സഹായിക്കുമ്പോൾ അവൾ മനുവിനെ നോക്കി സന്തോഷം കൊണ്ടു.

അവൾ വിചാരിച്ചതിലും കൂടുതൽ തന്റെ മകൻ അമ്മയുടെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യുന്നത് കണ്ടു അവൾക് എന്തോന്നില്ലാത്ത വാത്സല്യം തോന്നി തന്റെ മകനോട്.

 

എല്ലാം കഴിഞ്ഞു മനുവും രേഖയും ഒരുമിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

മനു സ്കൂളിലോട്ടും രേഖ ജോലിക്ക് വേണ്ടിയും പിരിഞ്ഞു.

 

ജോലി സ്ഥലത്തു എത്തുന്നത് വരെ അവൾ മനുവിനെ കുറിച്ചാലോചിച്ചു കൊണ്ടിരുന്നു..

അല്ല എന്താണ് ഒരു ചിരിയൊക്കെ.

അരവിന്ദേട്ടൻ നല്ലോണം പെരുമാറിയ പോലെ ഉണ്ടല്ലോ ചേച്ചി എന്നുള്ള സരിതയുടെ വാക്കുകൾ അവളെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *