ആ കുറച്ചായി..
അജയേട്ടൻ പറഞ്ഞത് കൊണ്ടാ ഇവിടെ ജോലിക്ക് കയറിയെ.
നീ കുറെ നേരം ആയല്ലോ ഈ അജയേട്ടൻ അജയേട്ടൻ എന്ന് പറയുന്നു.
പുള്ളി ആരാ..
അപ്പൊ ഈ സ്ഥാപനത്തെ പറ്റി മുഴുവൻ അറിയില്ല അല്ലേ ചേച്ചിക്ക്.
ഇല്ലാ.
ഈ ശ്രീധരനും അജയനും പാർട്ണർമാര ..
അജയേട്ടൻ ആണ് കാശു മുഴുവൻ ഇറക്കിയത്.
ഇയാൾ ചുമ്മാ കുറച്ചെന്തോ കൊടുത്തിട്ടുണ്ട് എന്നാലോ അതിനുമാത്രം ഗമയാ ..
അജയേട്ടന്ന് ബാംഗ്ലൂരിൽ എല്ലാം വല്യ വല്യ ബിസിനസ് ഉള്ള ആളാ..
ഈ തൂക്കടാച്ചി നടത്തി കൊണ്ട് പോകാൻ ഒരാളെ ചേർത്ത് എന്നേയുള്ളു.
അപ്പൊ ശ്രീധരേട്ടന്റേതു അല്ലേ ഇത്.
ഏയ് ഇയാൾ വെറുതെ…
പവർ അവിടെയാ..
ഹ്മ്മ്.
പിന്നെ ഇതൊന്നും ഞാൻ പറഞ്ഞെന്നു പറയല്ലേ ചേച്ചി.
ഹോ അപ്പൊ പേടിയുണ്ട്.
ഹേയ് പേടികൊണ്ടൊന്നുമല്ല.
പിന്നെ.
ഇപ്പൊ തന്നെ കണ്ടില്ലേ ഒരു മുരട്ട് സോഭാവം ആണ്..
ഹോ.
ഞാനായിട്ട് ഒന്നും പറയുന്നില്ല.
സരിത ഒന്നിവിടെ വരു.
എന്നുള്ള ശ്രീധരന്റെ വിളികേട്ടു.
ഹോ വിളിക്കുന്നുണ്ട് വെറുതെയ ചേച്ചി എല്ലാം എന്ന് പറഞ്ഞോണ്ട് സരിത ശ്രീധരൻ വിളിച്ചു ഇടത്തേക്ക് നടന്നു.
രേഖ അവളെ ഒന്ന് നോക്കി.
അവൾ കണ്ണിറുക്കി കാണിച്ചോണ്ട് നടന്നു.
തിരിച്ചു വന്നതും.
എന്തിനാ വിളിച്ചേ.
അതോ അയാൾക്ക് എങ്ങോട്ടോ പോകാനുണ്ടെന്നു.
അതിനു നിന്നെ എന്തിനാ വിളിച്ചെന്നു.
ഇന്നലത്തെ ചെക്കിൽ എന്തോ പ്രോബ്ലം അത് ചോദിക്കാൻ ആയിരുന്നു.