ക്രൈം ഫയൽ 1 [Moonknight]

Posted by

 

പിന്നെ ഇടത് കയ്യും നല്ല രീതിൽ ഇഞ്ചുറിഡ് ആണ്…ഇൻഫെക്ഷൻ ഇല്ല എന്നതാണ് ആകെ ഉള്ള ആശ്വാസം…സൊ.. Lets hope for the best.. അനുരാധ ജീവനോടെ വന്നാലും പഴയ പോലെ ഒരു ലൈഫ്…അത് ഉറപ്പ് പറയാൻ പറ്റില്ല…

 

————-

 

ജനലിലൂടെ നല്ല വെയിൽ അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അവളുടെ കണ്ണുകൾ മെല്ലെ തുറന്നത്.. എന്നാലും എണീക്കാൻ ഉള്ള മടിയിൽ ആ പുതപ്പിനു അടിയിൽ തന്നെ കുറച്ചു നേരം കൂടെ കിടന്നു നോക്കി…ഉറക്കം പൂർണമായും പോയെന്ന് മനസ്സിലായപ്പോൾ ആണ് അവൾ എഴുന്നേറ്റത്…

 

ബെഡിൽ എഴുന്നേറ്റ് ഇരുന്ന അവൾ കുറച്ചു നേരം പുറത്തേക് തന്നെ നോക്കി ഇരുന്നു…ശേഷം മുടി മെല്ലെ കെട്ടിവച്ചു…അപ്പോഴാണ് ബെഡിൽ തന്നെ ഉള്ള ഫോണിൽ ഒരു മെസ്സേജ് വന്നത്

 

അവൾ അതെടുത്തു നോക്കി…ഒരു മെസ്സേജ്…എന്നാൽ നമ്പർ കണ്ടപ്പോൾ തന്നെ അവൾക് അതൊരു ഓൺലൈൻ നമ്പർ ആണെന്നും ട്രാക്ക് ചെയ്യാൻ പറ്റില്ല എന്നും മനസ്സിലായി

 

അത് തുറന്ന് നോക്കിയപ്പോൾ അതിൽ ഒരു വരി മാത്രം ഉള്ള മെസ്സേജ് ആയിരുന്നു 

 

“Hope you are alive.. Looking forward for a wonderful game “

 

അവൾ ആ മെസ്സേജ് കുറച്ചു നേരം നോക്കി.. ശേഷം ഫോൺ ഓഫ്‌ ആക്കി അത് കാര്യം ആക്കാതെ അവൾ ബെഡിന് സൈഡിൽ ആയി വച്ചിരുന്ന അവളുടെ വെപ്പുകാൽ എടുത്തു വലത് കാൽ തുടയിൽ ചേർത്ത് വച്ചു ലോക്ക് ആക്കി…ശേഷം അതിനു അടുത്ത തന്നെ വച്ചിരുന്ന സ്റ്റിക്ക് വച്ചു താങ്ങി എഴുനേറ്റു റൂമിലെ തന്നെ ബാൽക്കണി ലേക്ക് നടന്നു…..

 

———

 

രാവിലെ മുതൽ എല്ലാ ന്യൂസ്‌ ചാനലുകളിലും ആ വാർത്ത മാത്രം ആയിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *