അച്ഛൻ : നീ പഴയതുപോലെ തന്നെ അവനോട് പെരുമാറണം, പിന്നെ സ്കൂളിലെ കാര്യങ്ങളൊക്കെ ചോദിക്കണം, കൂട്ടത്തിൽ പെൺകുട്ടികളുടെ കാര്യങ്ങളും ചോദിക്കണം, അങ്ങനങ്ങനെ നമുക്ക് അവനെ മാറ്റിയെടുക്കാമെന്ന് ,
അമ്മ : ഇതൊക്കെ നടക്കുമോ എന്തോ ?
അച്ചൻ : നടക്കും, നീ ധൈര്യമായിരിക്ക് , ഈ മാസം കൂടി കഴിഞ്ഞാൽ എൻ്റെ ഫാക്ടറി തിരക്കും കുറയും, അപ്പോ ഞാനും കൂടാം
അങ്ങനെ കുറേ ദിവസങ്ങൾ കടന്നു പോയി,
പാപ്പു പഴയതുപോലെ തന്നെ, അമ്മ കുളിപ്പിച്ചില്ലങ്കിൽ കുളിക്കാതെ സ്കൂളിൽ പോകും,
അച്ഛൻ്റേയും അമ്മയുടേയും ഇടയിലേ കിടക്കൂ….., എത്ര പറഞ്ഞിട്ടും അവനൊരു മാറ്റവുമില്ല,
അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം :
അമ്മ : പാപ്പൂ …… എണീക്ക് , ദേ ചായ ഇട്ടു വെച്ചേയ്ക്കുന്നു,
പാപ്പു : കുറച്ചു കൂടി കിടന്നോട്ടമ്മേ…. , ഇന്ന് അവധിയല്ലേ ?
അമ്മ : മതി ഉറങ്ങിയത് മണി 10 കഴിഞ്ഞു ദേ ചായയും കുടിച്ച് വേഗം പോയി കുളിച്ച് റെഡിയായി പോയിരുന്ന് പഠിക്കാൻ നോക്ക്
പാപ്പു : ഹൊ: ഈ അമ്മയുടെ ഒരു കാര്യം
എന്നു പറഞ്ഞു കൊണ്ട് പാപ്പു എണീറ്റ് അടുക്കളയിലേയ്ക്ക് ചെന്നു
അമ്മ അവനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്തിട്ട്, ചായ കൈയ്യിൽ കൊടുത്തു
പാപ്പു അത് അമ്മയുടെ അടുത്ത് ചേർന്നു നിന്നു കൊണ്ട് തന്നെ കുടിച്ചു
അമ്മ : ഇനി വേഗം പോയി കുളിച്ച് വാ
പാപ്പു : ങേ ….. അമ്മ വരുന്നില്ലേ…. പാപ്പുവിനെ കുളിപ്പിക്കാൻ ?,
അമ്മ : ഇന്ന് അവധി ദിവസമല്ലേ, എൻ്റെ പൊന്നു മോൻ ഒറ്റയ്ക്ക് കുളിച്ചാ മതി
പാപ്പു : ( ചിണുങ്ങിക്കൊണ്ട് ) അമ്മ വന്നില്ലേൽ ഞാനിന്ന് കളിക്കത്തില്ല ,