നിമ്മി: അതെ ഡാ… അതല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ… പക്ഷെ അവൾ നിന്നെ വിശ്വസിക്കുന്നുണ്ട്, ആ വിശ്വാസം ഒരിക്കലും കളയരുത് എന്ന് മാത്രം. ഞാൻ നിൻ്റെ കൂടെ തന്നെ ഉണ്ട്, ഈ കാര്യത്തിൽ, കാര്യം നിന്നെ ഷെയർ ചെയ്യുന്നതിൽ എനിക്ക് സങ്കടം ഉണ്ടെങ്കിലും. പിന്നെ ഇപ്പോൾ എനിക്ക് അലനെ കുറച്ചു കൂടി വിശ്വാസം ഉണ്ട്, അവനിൽ എവിടെയോ കുറച്ചു genuinity ഉണ്ട്.
സിദ്ധു: ഹ്മ്മ്…
നിമ്മി: നീ അവരെ കണ്ടു ഇറങ്ങിയിട്ട് വിളിക്ക്.
സിദ്ധു: ശരി ഡീ… ഞാൻ അവളുടെ ഫ്ലാറ്റ് ൻ്റെ അടുത്തു എത്തി.
നിമ്മി: ശരി ഡാ…
നിമ്മിയുടെ കാൾ കട്ട് ചെയ്തു സിദ്ധു കാർ പാർക്ക് ചെയ്തു.
റിങ് കേട്ട ശില്പ ജോ യെ നോക്കി…
“ഹാ… നിൻ്റെ ക്രഷ് വന്നു ഡീ….”
ജോ: എൻ്റെ ക്രഷ് ഓ? അതിനു ഒക്കെ മുൻപേ നിൻ്റെ ക്രഷ് അല്ലെ സ്കൂൾ ടൈം ൽ തുടങ്ങി.
ശില്പ: ഹ്മ്മ്… ഇനി അതിൽ പിടിച്ചു തൂങ്ങേണ്ട. എൻ്റെ സിദ്ധു അടിപൊളി ആണ്. നീ ആഗ്രഹം ഉണ്ടെങ്കിൽ അവനോട് തുറന്നു പറ. മനസ്സിൽ വച്ച് കൊണ്ട് നടക്കാതെ. ജീവിതം ഒന്നേ ഉള്ളു മോളെ..”
അതും പറഞ്ഞു ശില്പ ഡോർ തുറന്നു. സിദ്ധു അകത്തേക്ക് കയറി…
സോഫ ൽ ഇരിക്കുക ആയിരുന്ന ജോ അവനെ കണ്ടതും എഴുനേറ്റു നിന്നു.
സിദ്ധു: എന്തുണ്ട് ജോ? രണ്ടും കൂടി ഇവിടെ എന്ത് ക്രൈം പ്ലാനിംഗ് ആണ്?
ജോ: ഞങ്ങൾ ഗുണ്ടകൾ ഒന്നും അല്ലല്ലോ.
ഡോർ ലോക്ക് ചെയ്ത ശില്പ അവനെ പിന്നിൽ നിന്നും സിദ്ധു ൻ്റെ വയറിനു ചുറ്റും കെട്ടിപിടിച്ചു കൊണ്ട് പിന്നിൽ നിന്നും അവൻ്റെ വലതു കവിളിൽ അവളുടെ ഇടതു കാവിൽ ചേർത്ത് കൊണ്ട് ചോദിച്ചു.