അൽപ സമയത്തിന് ശേഷം പടികൾ ഇറങ്ങി താഴേക്ക് വരുന്ന വിഷ്ണുവിന്റെ രൂപം കണ്ട് അവളുടെ കണ്ണുകൾ ഒന്ന് വികസിച്ചോ?
അതെ ശെരിക്കും കല്യാണ പന്തലിലേക്ക് കയറി വരുന്ന ഒരു വരനെ പോലെ വെട്ടിയൊതുക്കിയ താടിയും അല്പമൊന്ന് പിരിച്ചു വെച്ച മീശയും അവന്റെ ഭംഗി കൂട്ടുന്നതായി അവൾക്ക് അപ്പോൾ തോന്നി. താൻ ധരിച്ചിരിക്കുന്ന സാരിയുടെ അതെ നിറത്തിലുള്ള ഷർട്ടും അതിനു ചേരുന്ന ഒരു മുണ്ടുമായിരുന്നു അവന്റെ വേഷം. “ആ മനസ്സിൽ ഒന്നുമില്ല എങ്കിലും ഇപ്പോൾ ഞങ്ങൾ രണ്ടാളെയും കണ്ടാൽ വധു വരുന്മാരെ പോലെ ഉണ്ടാവും ” അവൾ മനസ്സിൽ പറഞ്ഞു.
തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഐഷുവിന്റെ മുഖം കണ്ട് ഒരു ചിരി അവനിൽ നിറഞ്ഞു.
“ഹലോ….. എന്താടി പകലും നിന്നുകൊണ്ട് സ്വപ്നം കാണുവാണോ? പോവണ്ടേ 😂”
തന്നെ നോക്കി വായും പൊളിച്ചു നിൽക്കുന്ന ഐഷുവിനെ ഒന്ന് കളിയാക്കികൊണ്ട് അവൻ ചോദിച്ചു.
“അഹ്… അഹ് പോവാം.. ഞ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച് അങ്ങനെ നിന്നുപോയി 🥴🙂”
തപ്പിയും തടഞ്ഞും അവന് മറുപടിയെന്നപോലെ പറഞ്ഞൊപ്പിച്ച ശേഷം നാണം കലർന്ന ഒരു ചിരിയും അവളിൽ നിറഞ്ഞു.
“ദൈവമേ ഈ കുരുപ്പിന്റെ ചിരി കാണാൻ എന്നാ ഭംഗിയാ. എന്റെ കൺട്രോൾ കളയല്ലേ പ്ലാൻ ചെയ്തപോലെ തന്നെ പറയാൻ പറ്റണെ പ്ലീസ് ”
അവളുടെ ആ പുഞ്ചിരി പോലും താങ്ങാൻ കഴിയാത്ത വിധം പ്രണയ പരവശനായ അവൻ മനസ്സാൽ ദൈവത്തോട് പ്രാർത്ഥിച്ചു. ശേഷം ഇരുവരും അമ്പലത്തിലേക്ക് പോവാനായി ഇറങ്ങി. കാറിലേക്ക് കയറാനായി പോയ ഐഷുവിനെ അവൻ തടഞ്ഞുകൊണ്ട് കാർ വേണ്ട എന്ന് പറഞ്ഞു.