ജോണിനെ ഒന്ന് തണുപ്പിക്കാൻ എന്നപോലെ നടന്ന സംഭവവും അതുപോലെ വേറെ എന്തൊക്കെയോ ചെയ്യാൻ പ്ലാൻ ചെയ്തതുപോലെ ഒക്കെ എക്സ്പ്രഷൻ ഇട്ടുകൊണ്ട് അതിൽ ഒരാൾ അങ്ങ് തള്ളി മറിച്ചു
“വേണ്ട നീയൊന്നും ഇനി ഒന്നും ചെയ്ത് തരണം എന്നില്ല 🤬 എനിക്കറിയാം എങ്ങനെ ഇത് തീർക്കണം എന്ന് നിന്നെയൊന്നും കൊണ്ട് ഒന്നും നടക്കത്തില്ല പൈസ മൂഞ്ചാൻ മാത്രം അറിയാവുന്ന വെറും കഴിവേറികൾ, ഇനി മേലാൽ ഇതുപോലെ എന്നല്ല സ്ഥിരം നീയൊക്കെ വന്ന് ഊമ്പിക്കൊണ്ട് പോവുന്ന നക്കാപിച്ച വാങ്ങാൻ പോലും വന്ന് പോവരുത്, ഇപ്പൊ ജീവനോടെ വിടുന്നതുതന്നെ എന്റെ ഭിക്ഷ ആയി കരുതിയാൽ മതി.”
അവസാന താക്കീത് എന്നപോലെ എല്ലാവരുടെ നേരെയും വിരൽചൂണ്ടി അത് പറഞ്ഞ ശേഷം അയാൾ അവിടെ നിന്നും ഇറങ്ങി പോയി. താൻ നേടാൻ ആഗ്രഹിച്ചതിൽ ഇത് മാത്രമാണ് ഇത്രയും കാലതാമസമെടുക്കുന്നത്, ആ കാരണം തന്നെ അയാളിൽ വിഷ്ണുവിനെ എങ്ങനെയും ഈ ഭൂമിയിൽ നിന്നും തന്നെ തുടച്ചു നീക്കണം എന്നൊരു വാശി എങ്ങനെയും ആ സ്വത്തുക്കൾ എല്ലാം തന്റെ കൈപ്പിടിയിൽ കൊണ്ടുവരണം എന്നൊരു ധാർഷ്ട്യം ഉടലെടുക്കുന്നതിന് തന്നെ കാരണമായിരുന്നു. നരഭിജിയായ മൃഗത്തിന് ഭ്രാന്തിളകിയ അവസ്ഥയിൽ എങ്ങനെയും അവനെ കൊല്ലാൻ നടക്കുന്ന ജോണും സഹോദരന്മാരും അപ്പോഴും അറിഞ്ഞിരുന്നില്ല എല്ലാം നിരീക്ഷിച്ചുകൊണ്ട് തന്നെ ഏതൊരു മൃഗത്തെയും വേട്ടയാടുന്ന ഒരു വേട്ടക്കാരൻ ഉണ്ടെന്ന്.
*********************************
ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു…..
തനിക്ക് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടാവാം വിഷ്ണു പൂർണമായും അവന്റെ ശ്രദ്ധ കമ്പനി കാര്യങ്ങളിലേക്ക് മാത്രമായി മാറ്റി വെച്ചത്. ആദ്യം ഈ ഉത്തരവാദിത്താങ്ങളൊക്കെ തന്റെ കൈകളിൽ വന്നു ചേർന്നപ്പോൾ എന്ത് എങ്ങനെ ചെയ്യണം എന്നൊരു പേടിയായിരുന്നു അവനിൽ ഉണ്ടായിരുന്നത് എങ്കിലും നഷ്ടം ഒന്നും സംഭവിക്കാതെ ഇതൊക്കെ മുന്നോട്ട് കൊണ്ടുപോകണം എന്നൊരു ചിന്തയിൽ നിന്നും തന്നെ വിശ്വസിച്ച അച്ഛനും അമ്മയ്ക്കും അവരുടെ ആജീവനാന്ത സമ്പാദ്യമായ ഈ കാണുന്നതൊക്കെ ഇനിയും ഉയരണം വിജയ് മെമ്മോറിയൽ ഗ്രൂപ്പിന്റെ പേര് ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കണം എന്നായിരുന്നു അവന്റെ ചിന്ത മുഴുവനും. ഒരു പരിധിവരെ അതൊക്കെ യഥാർഥ്യമാക്കുവാൻ അവന് സാധിക്കുന്നുണ്ട് എന്ന് വേണം പറയാൻ. ആകെ താളം തെറ്റി നിന്നിരുന്ന ഓരോ സ്ഥാപനങ്ങളും അവന്റെ മേൽനോട്ടത്തിനോടൊപ്പം ആത്മാർത്ഥമായ ജോലിക്കാരുടെ കൂടെ അധ്വാനത്തിന്റെ ഫലമായി ലാഭത്തിൽ തന്നെ മുന്നേറാൻ തുടങ്ങി കഴിഞ്ഞിരുന്നു. എല്ലായിടത്തും ഒരേ സമയം ഓടിയെത്താൻ സാധിക്കാത്തതിനാൽ ആയിരിക്കണം എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ പൂർണമായും അവൻ ഐഷുവിനെയും കേരളത്തിന് പുറത്തേക്കുള്ളവ ആഷിക്കിനെയും ഹബീബിനെയും എല്പിച്ചത്. ഇതിന്റെയൊക്കെ തിരക്കുകൾക്ക് ഇടയിലും ഓസഫ് അച്ഛൻ പോയപ്പോൾ ആരുമില്ലാതായ ഒരുകൂട്ടം കുട്ടികളുടെയും അനാഥാലയത്തിന്റെയും കാര്യങ്ങളും അവൻ കൃത്യമായി തന്നെ ചെയ്തു പോന്നു. അവരുടെ വിദ്യാഭ്യാസത്തിനായാലും ശെരി മറ്റു ജീവിത സൗകര്യങ്ങൾക്കായാലും അവൻ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളവ തന്നെ ആയിരുന്നു ചെയ്തു പോന്നത്. ഒരു വിധത്തിൽ തന്നെ വളർത്തിയതിനും ഇന്ന് ഈ കാണുന്ന എല്ലാം നൽകിയതിനും ഉള്ള ഒരു കടപ്പാട് തന്നെ ആയി സ്വന്തം ജീവിതത്തെ അവൻ മാറ്റി കഴിഞ്ഞിരിക്കണം. ഇതിനിടയിൽ പല ചതികളും അവനെതിരെ ഓരോരുത്തരായി കൊണ്ടുവന്നിരുന്നു എങ്കിലും ഒന്നിലും അകപ്പെടാതെ തന്നെ വളരെ സമർദ്ധമായി ഒഴിഞ്ഞു മറുവാനും അവന് സാധിച്ചിരുന്നു അല്ലങ്കിൽ അവനെ സഹായിച്ചിരുന്നു എന്ന് തന്നെ പറയാം.