സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുനിൽക്കുന്ന ചെറിയച്ഛനോടായി അവൻ ചോദിച്ചു.
“🥹മോനെ ഈ ഒരു കാര്യം കേൾക്കാൻ ഞങ്ങൾ രണ്ടാളും എത്ര കൊതിച്ചതാണ് എന്ന് അറിയോ ഇന്ന് രാവിലെ കൂടി ഞങ്ങൾ അതാ സംസാരിച്ചത്. ശെരിക്കും നിന്റെയല്ല ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ആണ് നീ സാധിച്ചുതന്നത്.
അപ്പോൾ പിന്നെ എന്തിനാ ചോതിക്കുന്നെ ദേ ഇപ്പോൾ ഈ ദിവസം കല്യാണം നടത്താനും ഞാൻ റെഡി ആണ് ”
ചെറിയച്ഛന്റെ വാക്കുകൾ അവനിൽ മാത്രമല്ല അവിടെ നിന്നിരുന്ന എല്ലാവരിലും ഒരു പുഞ്ചിരി പടരുന്നതിനു സഹായിച്ചു എന്ന് തന്നെ പറയാം.
“അങ്ങനെ ഇപ്പോൾ കല്യാണം ഒന്നും പറ്റത്തില്ല ദേ ഇവൻ ഒന്ന് റിപ്ലൈ തരാൻ ഇപ്പൊ ഒരു വർഷം എടുത്തു. ഞങ്ങൾ ഒന്ന് പ്രേമിച്ചു നടന്നിട്ടൊക്കെ പോരെ അച്ഛാ കല്യാണം 🥹😊 ”
മഹാദേവൻ പറഞ്ഞതിന്റെ ഇടയ്ക്കുകേറി ഐഷു അത് പറയുമ്പോഴും സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അതാണ് ഇപ്പൊ ഞങ്ങൾ ഒന്ന് പ്രേമിച്ചു നടക്കട്ടെ എന്നെ ❤️
ഒന്നുമില്ലേലും ഞാനും കുറെ കാലമായി കൊണ്ടുനടക്കുന്ന ഇഷ്ടം അല്ലെ ചെറിയച്ച 🙂 എന്താ ചെറിയമ്മേ ”
അവൾ പറഞ്ഞതിനെ അനുകൂലിച്ചു എന്നപോലെ അവനും പറഞ്ഞു
“എന്തായാലും കുഴപ്പമില്ല ഞങ്ങൾക്ക് രണ്ടാളുടെയും കല്യാണം കാണണം അത്രേയുള്ളൂ നിങ്ങൾ പ്രേമിക്കുവോ കറങ്ങി നടക്കുവോ എന്താ എന്ന് വെച്ചാ ആയിക്കോ ”
അവൻ പറഞ്ഞതിന് മാലത്തിയും പച്ച കോടി കാണിച്ചു എന്ന് പറയാം.
അപ്പോഴേക്കും അവിടേക്ക് ഒരു ചുവന്ന റോസാ പൂക്കൾ നിറച്ച ബോക്കെയും ആയി ഹബീബ് എത്തിയിരുന്നു. അവന്റെ കയ്യിൽ നിന്നും അത് വാങ്ങി ഐഷുവിനു മുന്നിൽ ഒരു കാൽ നിലത്തു കുത്തി നിന്നുകൊണ്ട് അവൻ ചോദിച്ചു.