താൻ പറഞ്ഞത് കേട്ട് സ്ഥബ്ദരായിരിക്കുന്ന ചെറിയച്ഛനെയും ചെറിയമ്മയെയും നോക്കി അവൻ അത് പറഞ്ഞപ്പോൾ ആണ് അവരൊക്കെ സ്ഥല കാല ബോധത്തിലേക്ക് തിരികെ എത്തിയത് എന്ന് വേണമെങ്കിൽ പറയാം.
“അത്… അതുപിന്നെ മോന് അത്രക്ക് ഇഷ്ടം ആണേൽ ഞങ്ങൾക്ക് എന്ത് എതിർപ്പ് മോന്റെ ഇഷ്ടമല്ലേ ഞങ്ങളുടെയും ഇഷ്ടം 😊 ഞങ്ങൾക്ക് സമ്മതം ആണ് 😊🥹 അല്ലെടോ?”
അവന് മറുപടിയായി അല്പം ഒരു പതർച്ചയോടെ തന്നെ മഹാദേവൻ പറഞ്ഞു ഒപ്പം തന്നെ മാലതിയോട് ചോദിക്കുകയും ചെയ്തു.
“അ…. അതെ മോന്റെ ഇഷ്ടം എന്തായലും ഞങ്ങൾക്ക് സമ്മതം ”
സ്വന്തം വയറ്റിൽ ജനിച്ചതല്ല എങ്കിലും സ്വന്തം മോനായി തന്നെ കാണുന്ന അവന്റെ ഇഷ്ടത്തേക്കാൾ വലുതല്ലായിരുന്നു ആ അച്ഛനും അമ്മയ്ക്കും അവരുടെയും അവരുടെ മോളുടെയും ഇഷ്ടം അത്കൊണ്ട് അവൻ പറഞ്ഞതിന് മനസ്സാൽ ഇഷ്ടം തോന്നുന്നില്ല എങ്കിൽ കൂടെ അവർ സമ്മതം പറഞ്ഞത്.
ആ സമയത്തും ഇരുകണ്ണുകളും നിറഞ്ഞൊഴുകി എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാതെ നിൽക്കുന്ന ഐഷുവിനെ നോക്കി അവൻ ചിരിക്കുന്നത് അവളെ കൂടുതൽ വേദനിപ്പിക്കുന്നതായി തോന്നി.
“ആ അപ്പോൾ എനിക്ക് സമ്മതം വേണ്ട രണ്ടുപേരും തന്നു കഴിഞ്ഞു ദേ ഇനി അച്ഛനും അമ്മയും വന്ന് പെൺകുട്ടിയെ ഒന്ന് കാണ്. അത് കൂടി കഴിഞ്ഞു നിങ്ങളുടെ ഇഷ്ടം നമുക്ക് അറിയണമല്ലോ 🙂 വാ ”
ഒരു ചിരിയോടു കൂടെ തന്നെ അവൻ അവരെ രണ്ടാളെയും അടുത്തേക്ക് വിളിച്ചു. അല്പം മടിയുണ്ട് എങ്കിലും അവന്റെ സന്തോഷത്തിനു വേണ്ടി അല്ലങ്കിൽ കുറച്ചുനാൾ മുന്നേ അവനെ തങ്ങൾ ഒരുപാട് സങ്കടപ്പെടുത്തിയതിനു പരിഹാരമായി അവന് ഇഷ്ടമുള്ള പെൺകുട്ടിയെ എങ്കിലും അവന് നേടി കൊടുക്കണം എന്നൊരു ചിന്ത ആ മാതാ പിതാക്കളിൽ ഉണ്ടായിരുന്നത് കൊണ്ട് രണ്ടുപേരും അവന്റെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും ആഷിക് ഒരു ഫോൺ കൊണ്ടുചെന്ന് അവന്റെ കയ്യിൽ കൊടുത്തിരുന്നു.