“ആ വിച്ചു കുറെയൊക്കെ റിക്കവർ ആയി അല്ലെ?”
“റിക്കവർ ആയി വരുന്നുണ്ട് എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെട്ടു വരാൻ ഇത്ര സമയം എടുത്തു പാവം ”
“സത്യം എല്ലാവരും കയ്യൊഴിഞ്ഞപ്പോ ശെരിക്കും അവൻ അനുഭവിച്ചിട്ടുണ്ടാവും. ”
ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അവിടെയുള്ള കാര്യങ്ങളൊക്കെ ഒരുക്കികൊണ്ടിരുന്ന ആഷിക്കിന്റെയും ഹബീബിന്റെയും സംസാരം നിന്നത് മതിൽ കടന്ന് ഒരു കാർ അകത്തേക്ക് കയറിയപ്പോൾ ആയിരുന്നു. കാറിൽ നിന്നും മഹാദേവനും മാലതിയും കൂടെ അവരുടെ കൂടെ കൂടി. അധികം ആരെയും അറിയിക്കാതെ ഇവർ നാലുപേരും പിന്നെ കുറുപ്പ് സാറും കമ്പനിയിലെ വിശ്വസ്ഥരായ കുറച്ചു ജോലിക്കാരെയും മാത്രമായിരുന്നു ഇങ്ങനൊരു ചടങ്ങിലേക്ക് വിഷ്ണു ആകെ ക്ഷെണിച്ചിരുന്നത്.
വിഷ്ണു പറഞ്ഞ സർപ്രൈസ് എന്താണന്നു പലതവണ മഹാദേവനും മാലതിയും ആഷിക്കിനോടും ഹബീബിനോടും ചോദിച്ചു എങ്കിലും രണ്ടുപേരും തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു കയ്യൊഴിയുകയാണ് ഉണ്ടായത്.
എന്തോ കാര്യമായി തന്നെ അവൻ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് മാത്രമേ തല്ക്കാലം അവർ പറഞ്ഞുള്ളു.
ഏകദേശം 11 മണിയോടെ വിഷ്ണുവും ഐഷുവും തങ്ങൾ പോയ കാര്യങ്ങളൊക്കെ കഴിഞ്ഞു അവിടേക്ക് എത്തി അൽപ സമയം എല്ലാവരോടും ഒന്ന് സംസാരിച്ചതിന് ശേഷം വിഷ്ണു നേരെ അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയുടെ അടുത്തേക്ക് നടന്നു.
ഇരുവരുടെയും തറയ്ക്ക് മുന്നിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു നിൽക്കുന്ന അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു. എത്രയൊക്കെ താൻ ok ആണെന്ന് പറഞ്ഞാലും തന്റെ വാക്ക് പാലിക്കാൻ കഴിയാത്തത്തിലുള്ള കുറ്റബോധമാണ് ആ കണ്ണുനീർ എന്ന് അവനുൾപ്പടെ അവിടെയുള്ള എല്ലാവർക്കും തന്നെ മനസ്സിലായിരുന്നു. അവന്റെ അരികിലായി തന്നെ നിൽക്കുന്ന ഐഷുവിനും അത് മനസ്സിലായിരുന്നു.