❤️സഖി 112❤️ [സാത്താൻ?]

Posted by

 

അവൾക്ക് മറുപടിയെന്നവണ്ണം അവൻ അത് പറയുമ്പോൾ രണ്ടുപേരുടെയും മുഖത്ത് അതുവരെ ഉണ്ടായിരുന്ന വികാരങ്ങൾക്ക് പുറമെ പക എന്നൊരു വികാരം കൂടെ ഉണ്ടായിരുന്നു.

 

**************************************

 

 

 

 

“ഡാ വേഗം എല്ലാം റെഡി ആക്കണം അവൻ ഇപ്പോൾ ഇങ്ങ് വരും ”

 

അച്ഛനെയും അമ്മയെയും അടക്കിയ അസ്ഥി തറക്ക് മുന്നിൽ ഒരുക്കിയിട്ടുള്ള പന്തലിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്ന ഹബീബിനോടായി ആഷിക് പറഞ്ഞു .

 

“ഇവിടെ എല്ലാം സെറ്റ് ആണ്, പിന്നെ ഇപ്പോഴെങ്കിലും അവന് ഇത് തോന്നിയത് നന്നായി എത്ര നാൾ എന്ന് വെച്ചാ ഇങ്ങനെ ഒറ്റക്ക് ”

 

 

 

“ആ അത് തന്നാ പറഞ്ഞെ ഇനി ഇവിടെ വരുമ്പോൾ ആ പുല്ലന്റെ മൂഡ് മാറാതെ ഇരുന്ന മതിയായിരുന്നു. പിന്നെ നമ്മുടെ സീനിയർ ആയിട്ട് പഠിച്ച ജിബിനെ നിനക്ക് ഓർമയില്ലേ?”

 

 

 

“ആ മറ്റേ നരമ്പ് രോഗി അല്ലെ? ”

 

 

 

“ആ അവൻ തന്നെ കുറച്ചു ദിവസമായിട്ടു മിസ്സിംഗ്‌ ആയിരുന്നു, ഇന്നലെ എവിടെയോ ഒഴിഞ്ഞ സ്ഥലത്ത് നിന്നും ബോഡി കിട്ടി എന്നൊക്കെ ന്യൂസ്‌ കണ്ടിരുന്നു ”

 

 

 

“വല്ല ഉഡായിപ്പിലും പോയി പെട്ടുകാണും ആ എന്തെങ്കിലും ഒക്കെ ആവട്ടെ അവന്റെ ഒന്നും ഒരു കാര്യവും കേൾക്കാൻ പോലും സത്യം പറഞ്ഞാൽ എനിക്ക് താല്പര്യമില്ല ”

 

 

 

“ഞാൻ പറഞ്ഞു എന്നെ ഉള്ളു… അല്ല ഓർഫെജിലേക്ക് ഭക്ഷണം ഒക്കെ ആരാ ഏർപ്പാട് ചെയ്തിരിക്കുന്നത്?”

 

 

 

“അതൊക്കെ മഹാദേവൻ സാർ ആണെന്നാ പറഞ്ഞെ എല്ലാം സെറ്റ് ആക്കി കഴിഞ്ഞിട്ട് ഇങ്ങോട്ട് വരുമെന്നാ പറഞ്ഞെ “

Leave a Reply

Your email address will not be published. Required fields are marked *