ടെൻഷൻ കാരണം ഒന്നുടെ വലിച്ചു ഞാൻ അകത്തേക്ക് പോയി.
പപ്പയുടെ കാബിനിൽ ചെന്നു പപ്പ സീറ്റിൽ ഇരുന്നു ചാരി കിടക്കുന്നു.
ഞാൻ പയ്യെ ഡോർ തുറന്നു പപ്പയെ വിളിച്ചു. പക്ഷെ പപ്പാ വിളി കേട്ടില്ല ഞാൻ ഉറങ്ങി പോയി എന്ന് കരുതി അടുത്തു ചെന്നു തട്ടി വിളിച്ചു പക്ഷെ എണീറ്റില്ല എനിക്ക് പേടി ആയി.
ഞാൻ വേഗം അവിടെ ഇരുന്ന് വെള്ളം എടുത്തു മുഖത്തൊക്കെ ഒഴിച്ചു പക്ഷെ എണീക്കുന്നില്ല ഞാൻ വേഗം സ്റ്റാഫിനെ ഒക്കെ വിളിച്ചു ഡേവിഡ് നെ യും വിളിച്ചു എല്ലാരും ചേർന്ന് പപ്പയെ പൊക്കി വണ്ടിയിലാക്കി നേരെ ഹോസ്പിറ്റലിലിൽ കൊണ്ട് പോയി.
കുറച്ചു സമയം നോക്കി ഇരുന്നു ഡേവിഡ് മമ്മിയെ വിളിച്ചു കാര്യം പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും മമ്മിയും എത്തി.
അപ്പോഴേക്കും റിസൾട്ട് കൊണ്ട് ഡോക്ടർ വന്നു. പപ്പക്ക് ഒരു minor അറ്റാക്ക് ആയിരുന്നു. ഇനി വിഷമിപ്പിക്കുന്നന്തോ കാര്യങ്ങൾ ഒന്ന് കേൾക്കരുത് കാണരുത് എന്ന് പ്രേത്യേകം പറഞ്ഞു.
മമ്മി അവിടെ ഇരുന്നു നല്ല കരച്ചിൽ ആയിരുന്നു. എനിക്ക് ആകെ സങ്കടം വന്നിട്ട് ഞാനും കരഞ്ഞു പോയി. മമ്മിയിടെ അടുത്തു പോയി ഇരുന്നു.
പപ്പാ സ്റ്റാഫുകളോട് പൊയ്ക്കോളാൻ പറഞ്ഞു.
അവർ പോയപ്പോ ഡേവിഡ് അവിടെ ഇരുന്നു.
24മണിക്കൂർ കഴിയട്ടെ എന്നിട്ട് കാണാം എന്ന് dr പറഞ്ഞു.
പൈസയുടെ ഷോക്ക് ആയിരിക്കും എന്ന് എനിക്കും തോന്നി.
ഡേവിഡ് പോയി ഒരു റൂം എടുത്തു. എനിക്ക് മമ്മിക്കും ഉള്ളത് ഡേവിഡ് പോയിട്ട് വരാം എന്ന് പറഞ്ഞു പോയി.
പിറ്റേന്ന് കാലത്തെ dr വന്നപ്പോൾ കേറി കണ്ടോളാൻ പറഞ്ഞു.
മമ്മി വേഗം പപ്പയുടെ അടുത്തേക്ക് ഓടി ഞാനും.