“”എന്നാലും എന്റെ അനിതയമ്മേ ഞാൻ ആലോചിക്കുവായിരുന്നു നമ്മുടെ ആദിയെ അങ്ങ് കല്യാണം കഴിച്ചാലോ എന്ന്…
അതാകുമ്പോൾ തമ്മിൽ തല്ല് നിങ്ങള് തമ്മിൽ ആകുമല്ലോ… “”
“” വേണേൽ ഞാൻ ചോദിക്കടാ മോനെ ഇന്ദുവിനോട്. പക്ഷെ, നിങ്ങള് ഒരേ പ്രായക്കാരല്ലേ..””
“”എന്റെ മോള് പോയി വല്ല ജോലിയും ചെയ്യാൻ നോക്ക്. വെറുതെയൊന്നു പറഞ്ഞപ്പോൾ തന്നെ വന്നല്ലോ ഒലിപ്പിച്ചുകൊണ്ട്..””
“”ഹ്മ്മ്മ് ഇപ്പം ഞാനായോ കുറ്റക്കാരി….
രണ്ടും നീ തന്നെയല്ലേ പറഞ്ഞത്.”” അനിത അവനെ നോക്കി കോഷ്ട്ടികാണിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി..
ഫോണിൽ നോക്കുമ്പോൾ സമയം എട്ടര ആവുന്നു.
ബാത്‌റൂമിൽ കയറി ഒരു കുളിയൊക്കെ പാസ്സാക്കി ഇറങ്ങിയ മനു ഒരു ഷർട്ടും കൈലിയും എടുത്തുടുത്തുകൊണ്ടു നേരെ ആതിരയുടെ വീട്ടിലേക്കു വെച്ചുപിടിച്ചു……..
അവളിന്നലെ രാത്രി ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ മുതൽ മനസ്സിൽ വല്ലാത്തൊരു അനുഭൂതി തോന്നിയെങ്കിലും ആദ്യം കാണുമ്പോൾ എങ്ങനെ സംസാരിക്കണമെന്നും അവൾ എങ്ങനെ പ്രതികരിക്കുമെന്നൊന്നും അവനറിയില്ലായിരുന്നു.
അവിടെ എത്തി. വാതിൽ തുറന്നുകിടന്നതുകൊണ്ടു തന്നെ
കാളിങ് ബെല്ലടിച്ചു ബുദ്ധിമുട്ടിക്കാതെ മനു നേരെതന്നെ ആദിയുടെ മുറി ലക്ഷ്യമാക്കിയാണ് നടന്നത്….
“”ഓയ്യ്…. അകത്തേക്ക് വരാമോ മേഡം..””
“”ഒന്നലോചിക്കണമല്ലോടാ………
നിന്റെ സ്വഭാവം വെച്ചു അകത്തു കയറ്റുന്നത് എനിക്കത്ര നല്ലതല്ലല്ലോ..”” കണ്ണാടിയിൽ നോക്കിനിന്ന് മുഖത്തു സൗന്ദര്യം വാരിവിതറികൊണ്ടു ആതിര പറഞ്ഞു.