അമ്മു : കൊടുക്കും കൊടുക്കും…. അല്ല വാങ്ങിച്ചത് പോട്ടെ അതിന് ശേഷം എന്ത് അഭിനയമായിരുന്നു ഒന്നും അറിയാത്ത പാവത്തെ പോലെ മാതൃകാ പുരുഷൻ
ഹും…
അർജുൻ : നിന്റെ അച്ഛൻ തന്നെയാ നിന്നോട് പറയണ്ട എന്ന് പറഞ്ഞത് അല്ല ഇപ്പോൾ നീ എന്തിനാ എന്നോട് തല്ലിടുന്നത് നിന്നെ ഞാൻ കെട്ടിയതാണോ നിന്റെ പ്രശ്നം നീ തന്നെയല്ലേ ഞാൻ കെട്ടാൻ വേണ്ടി കുറേ പ്രാർത്ഥിച്ചു എന്ന് പറഞ്ഞത്
അമ്മു : അതെ അത് നീ എന്റെ പഴയ അർജുൻ ആണെന്ന് കരുതിയാ പക്ഷെ അങ്ങനെയല്ലെന്ന് എനിക്ക് മനസ്സിലായി
അർജുൻ : പഴയ അർജുൻ പുതിയ അർജുൻ നിനക്ക് എന്തിന്റെ കേടാടി
അർജുൻ അമ്മുവിന്റെ അടുത്തായി ഇറങ്ങി ഇരുന്നു
അർജുൻ : കാലം കഴിയുമ്പോൾ എല്ലാവരും മാറും പിന്നെ നീ എന്റെ മേൽ ചാർത്തി തന്ന ഏറ്റവും വലിയ കുറ്റം പഴയതോന്നും ഓർമ്മയില്ല എന്നതല്ലേ അതൊക്കെ എത്ര വർഷം മുൻപുള്ളതാ അമ്മു എനിക്ക് നിന്നെ പോലെ വലിയ ഓർമ്മ ശക്തിയൊന്നുമില്ല അതുകൊണ്ട് ചിലപ്പോൾ മറക്കും അതിനിങ്ങനെ… പിന്നെ എല്ലാം ഓർമ്മയുണ്ട് എന്ന് പറഞ്ഞത് അത് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ
അമ്മു : പോട്ടെ എനിക്ക് ഇതൊന്നും വിഷയമല്ല എന്നെ ഓർമ്മ വേണ്ട അച്ഛന്റെ കയ്യിൽ നിന്നും പണം വാങ്ങിയതും പോട്ടെ പക്ഷെ എന്നെ ഇഷ്ടമല്ലാതെയല്ലെ അർജുൻ വിവാഹം ചെയ്തത് ഞാൻ അപ്പോൾ ആരായി പറയ് അർജുന്റെ സങ്കല്പത്തിൽ ഉള്ള എന്തെങ്കിലും എന്നിൽ ഉണ്ടോ എന്നിട്ടും സ്വന്തം വ്യക്തിത്വം പണയം വച്ച് എന്നെ വിവാഹം ചെയ്തു എന്തിന് വേണ്ടി കാശ് കിട്ടാൻ അല്ലേ അപ്പോൾ എനിക്ക് എന്ത് വിലയാ ഉള്ളത്