ശ്രുതി കയ്യിലിട്ടിരിക്കുന്ന സ്വർണ്ണ വള അർജുനെ കാണിച്ചു
അമ്മ : ടാ പിന്നെ നീ അവളോട് ഒന്ന് സംസാരിക്കണം ഈ ചെറിയ നിക്കറൊക്കെ ഇട്ടുകൊണ്ട് വീട്ടിൽ നടക്കരുത് എന്ന് അവളോട് ഒന്ന് പറയ് ആളുകൾ കണ്ടാൽ എന്ത് പറയില്ല
അർജുൻ : എന്തെങ്കിലും പറയട്ടെ നമ്മൾ കേൾക്കാൻ പോകണ്ട
ഇത്രയും പറഞ്ഞു അർജുൻ മുന്നോട്ട് നടന്നു
അമ്മ : ടാ കഴിക്കുന്നില്ലേ
അർജുൻ : ഞാൻ പുറത്ത് നിന്ന് കഴിച്ചു
ഇത്രയും പറഞ്ഞു അർജുൻ മുകളിലേക്ക് കയറി പോയി
റൂമിലേക്ക് എത്തിയ അർജുൻ കാണുന്നത് മൊബൈലും നോക്കി ഇരിക്കുന്ന അമ്മുവിനെയാണ് അവൻ പതിയെ ഡോർ ക്ലോസ് ചെയ്ത ശേഷം അവളെ നോക്കി എന്നാൽ അമ്മു അവനെ കണ്ട ഭാവം നടിച്ചില്ല
അർജുൻ : ഇത്രയും അഹങ്കാരം പാടില്ല അമ്മു ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു
അമ്മു : എന്ത് കഴിഞ്ഞെന്ന്
അർജുൻ : അമ്മു മിണ്ടുന്നെങ്കിൽ മിണ്ട് എന്തിനാ ഇങ്ങനെ ഈഗോ കാണിക്കുന്നെ
അമ്മു : ആര് ഈഗോ കാണിച്ചെന്നാ അല്ല ഞാൻ ഇപ്പോൾ അർജുനോട് മിണ്ടികൊണ്ടല്ലെ ഇരിക്കുന്നത്
അർജുൻ : ഇങ്ങനെ രണ്ട് അപരിചിതരെ പോലെ മിണ്ടുന്ന കാര്യമല്ല ഞാൻ പറഞ്ഞത്..
അമ്മു : ഇങ്ങനെ എങ്കിലും ഞാൻ മിണ്ടുന്നില്ലേ അത് ഭാഗ്യമെന്ന് കൂട്ടിക്കോ
അർജുൻ : എന്ത് ഭാഗ്യം നീ ബാക്കിയുള്ളവരോട് നന്നായി പെരുമാറുണ്ടല്ലോ എന്നോട് മാത്രം എന്താ ഞാൻ എത്ര തവണ സോറി പറഞ്ഞു
അമ്മു : എന്താ ഞാൻ അവരോട് വഴക്കിടണോ
അർജുൻ : അങ്ങനെയല്ല അമ്മു
അമ്മു : എന്റെ അച്ഛന്റെ ഡീൽ അർജുനുമായി അല്ലേ എനിക്ക് അച്ഛൻ വാങ്ങി തന്നത് അർജുനെയാ അപ്പോൾ ഞാൻ എന്തെങ്കിലും കാണിക്കുന്നെങ്കിൽ അത് അർജുനോടായിരിക്കും