“പോവ്വാണോ ???”
“പിന്നല്ലാതെ!!!?”
“ഒരുമ്മ തന്നിട്ട് പോ!!! പ്ലീസ് ???”
“ഒരുമ്മയും ബാപ്പയും ഒന്നുല്ല, പറ്റിയാൽ നാളെ നേരിട്ട് തരാം”
“മതി… അത് മതി”
“എന്നാപ്പിന്നെ ഗുഡ് നൈറ്റ് ”
“ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്!!!!”
അന്ന് രാത്രി ഐഡിയും മഴയൊന്നും ഉണ്ടായില്ല, നാളെത്തെ കാര്യം ആലോചിച് സ്വസ്ഥതയില്ലാതെ എപ്പോഴോ ഉറങ്ങിപ്പോയി. ഞാൻ പുലർച്ചെയെഴുനേറ്റു അപ്പോഴാണ് ഓർത്തത് ഓമനേച്ചിക്ക് വയ്യാത്തത്. എന്നാൽ പിന്നെ ഇച്ചിരി കൂടി കിടക്കാം എന്നും കരുതി കിടന്നു, അതൊരു ഒന്നൊന്നര ഉറക്കമായിപ്പോയി.
മിന്നു വന്ന് പിച്ചാനും മാന്താനും തുടങ്ങിയപ്പോഴാണ് ഞാനെഴുനേറ്റത്. എന്നിട് പയ്യെ പോയി ഫ്രഷായി. തെഴെക്ക് വന്നു. രാധികേച്ചി അടുക്കളയിൽ തകൃതയായ പണിയിലാണ്. ഞാൻ പയ്യെ പിന്നാമ്പുറത്തെ വാതിൽക്കൽ പോയി നിന്നു,
” അഹ്… സാറ് എഴുന്നേറ്റോ!!?, നല്ലുറക്കായതോണ്ടാ വിളിക്കാഞ്ഞേ” ചേച്ചി ദോശചുട്ടുകൊണ്ട് പറഞ്ഞു.
“ചേച്ചി അമ്മയോട് പറഞ്ഞോ?” ഞാനകാംഷയോടെ ചോദിച്ചു .
“ഇല്ലടാ, ഒരു സാഹചര്യം കിട്ടിയില്ല, എനിക്കാണേൽ പേടിയും ആവുന്നു”
“ഇതിനെന്തിനാ സാഹചര്യമൊക്കെ നോക്കണത്, അങ്ങ് പറഞ്ഞൂടെ? രാവിലെതന്നെ പറഞ്ഞിട്ടേ കാര്യമുള്ളൂ”
ഞാനക്ഷമനായി പറഞ്ഞു.
“ഹും അമ്മ വരട്ടെ, തന്ജ്ജത്തിന് ഞാൻ പറഞ്ഞോളാം”
“ഓക്കേ, എന്നാ ഞാൻ പോയി ആല വൃത്തിയാക്കിയിട്ട് വരാം”
അതും പറഞ് ടെന്ഷനോടെ ഞാൻ ആല വൃത്തിയാക്കി, കുറച് കഴിഞ്ഞപ്പോൾ ചേച്ചി കഴിക്കാനായി വിളിച്ചു.
കയ്യൊക്കെ കഴുകി ഞങ്ങൾ എല്ലാരും ഒരുമിച്ച് കഴിക്കാനായി ഇരുന്നു.