” ഹാ, ഞാൻ അത് അങ്ങ് മറന്നു. മറ്റന്നാൾ ആണ് അല്ലെ മാളുചെച്ചിടെ കല്യാണം”
[എന്റെ എട്ട് വയസ്സിന്റെ മൂത്തത് ആണ് .]
ശെരിയാ കഴിഞ്ഞ ആഴ്ച്ചയാണ് കല്യാണത്തിനു ഇടാൻ ഡ്റെസ്സ് വാങ്ങിയത്.
പിന്നെ അതികം താമസ്സിക്കാതെ ഞാൻ കഴിച്ച് എഴുന്നെറ്റ് റൂമിൽ പോയി ഫോൺ എടുത്ത് GAME OF THRONS വെച്ച് കണ്ടേണ്ട് ഇരുന്നു ഉറങ്ങി പോയി!
പിന്നെട് ഞാൻ എഴുന്നെറ്റപ്പോൾ സന്ത്യയായി !
അപ്പോഴും ഞാൻ കണ്ട് കോണ്ട് ഇരുന്ന GAME OF THRONS ഷഫിൾ ആയി പ്ലെയായി കോണ്ട് ഇരുന്നു.
ഞാൻ ഫോൺ ഓഫാക്കി താഴെക്ക് ചെന്നു അമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു!!
അപ്പോഴെക്കും തന്തപ്പടി വന്നിരുന്നു.
പിന്നെ വെറെ പ്രത്യെകിച്ച് ഒന്നും തന്നെ നടന്നില്ല.
അത്താഴം കഴിച്ച ശെഷം ഡ്റസ്സ് എടുത്തു വെച്ചു.
💠💠💠
പിറ്റെന്ന്
രാവിലെ 6 മണിക്ക് തന്നെ നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങി. കാറിൽ ആണ് യാത്ര .
നെരെ പോകുന്നത് കുടുമ്പവീട്ടിലെക്ക് ആണ് . അച്ഛമ്മയും ദാസ്സ അപ്പാപനും “(അച്ഛന്റ മാമൻ .അതായത് അച്ഛമ്മയുടെ ഒന്നാമത്തെ അനിയൻ .എന്നുവെച്ചാൽ മാളു ചെച്ചിടെ അച്ഛൻ ) ”
കുടുമ്പവും അവിടെ യാണ് താമസ്സിക്കുന്നത്.
…………………………………………………………..
അച്ഛമ്മഭാരതം :-
“””അച്ഛമ്മയ്ക്ക് രണ്ട് അനിയൻ മാരും ഒരു അനിയത്തിയുമാണ് ഉള്ളത് . മൂത്ത അനിയൽ ദാസൻ . പുളളി ആയുർവെദ ഡോക്ടർ ആണ് . ഭാര്യ – കുമാരി
മക്കൾ, മൂത്തത് – ഹരി കൃഷ്ണൻ
ഇളയത് – മാളവിക കൃഷ്ണൻ (കല്യാണ പെണ്ണ്) രണ്ട് പെരും MBBS ആണ്