ചെറിയൊരു വിമ്മിഷ്ടം നിറഞ്ഞ ഭാവം അതിൽ കൂടുതൽ അവൾക്കൊന്നും കാണിക്കാനോ ചോദിക്കാനാ ആയില്ല.
“വിശ്വാസമായില്ലേ..? നമ്മൾ പഴയത് പോലെ തന്നെ. പക്ഷെ ചെറിയൊരു വ്യത്യാസം.. നിന്റെ ഇഷ്ടമില്ലാതെ ഞാൻ നിന്നെ സ്നേഹിക്കില്ല.. ഇതെന്റെ വാക്ക്..”
“എന്തേ പെട്ടെന്ന്..?”
“അറിയില്ല.. എന്തോ ഒരു.. പക്ഷെ ഞാൻ ശല്യം ചെയ്യില്ല..”
“അത് അങ്ങനെയായാലും.. പോകാതിരിക്കാൻ ഒരു കാരണം ഉണ്ടാവില്ലേ..?”
“ഉണ്ട്..”
“അത് പറയ്..”
“അറിയണോ..?”
“വേണം..”
“നിനക്കറിയുന്നത് തന്നെ.. നിന്നെ വിട്ട് എനിക്ക് പോകാൻ തോന്നുന്നില്ല.. എപ്പോഴും കാണാമെന്നൊരു ആഗ്രഹം.. പക്ഷെ പഴയത് പോലെ ഒരു നീക്കങ്ങളും ഞാൻ നടത്തില്ല. വിളിക്കില്ല.., മെസ്സേജ് അയക്കില്ല.., തടഞ്ഞു നിർത്തില്ല.., മോശമായി സംസാരിക്കില്ല.. എം ടി പറഞ്ഞത് പോലെ വെറുതെ ഒരു ഇഷ്ടം..”
അത് കേട്ട് അവൾക്ക് ചിരിയാണ് വന്നത്. അലകൾ ഇളകിയ കടൽ ശാന്തമാവുന്നത് പോലെയൊരു ആശ്വാസം അവളിലുളവായി.
“അപ്പൊ എവിടെയും പോവുന്നില്ല..?”
“ഇല്ല..”
“പിന്നെന്തിനാ കള്ളം പറഞ്ഞ് എന്നെ തട്ടിയെടുത്തത്..?”
“അപ്പോഴത്തെ എന്റെ മാനസികാവസ്ഥ..!, നി എന്നിൽ നിന്ന് മിണ്ടാതെ അകലുമൊ എന്ന ഭയം..! അതുകൊണ്ടാണ് പോവാൻ തീരുമാനിച്ചതും.”
“എന്നിട്ട്..?”
“പോകുന്നുണ്ടെങ്കിൽ, അതിന് മുൻപേ നിന്നെയെനിക്ക് ഒന്നൂടെ എല്ലാത്തരത്തിലും സ്നേഹിക്കണമായിരുന്നു.”
“സ്നേഹം..! എന്നെ സെക്ഷുവൽ ഹറാസല്ലേ ചെയ്തേ..?”
അത് കേട്ട് അവൻ പൊട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
“അങ്ങനെ തോന്നിയോ..?”
“പിന്നില്ലാതെ..! ഇങ്ങനെ ആദ്യമേ എന്നോട് പറഞ്ഞാൽ പോരായിരുന്നോ..?”