“അവനെ ഞാൻ സമ്മതിപ്പിച്ചോളാം… ഞാൻ പറഞ്ഞാൽ അവൻ മുടക്ക് പറയില്ല…”
“മ്മ്മ്… എപ്പോഴാ പോകണ്ടേ?”
അവളോടിനി വാശിപിടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ വിനോദ് ഒന്ന് അഴഞ്ഞു.
“നാളെ രാത്രി പോണം. മറ്റന്നാൾ പകലാ കല്യാണം”
“നീ പോയി ഏട്ടനോട് ചോദിച്ചുനോക്ക്. അവർ സമ്മതിക്കണ്ടേ”
സുരേഷിനെയും രമ്യയെയും അവിടെയെങ്ങും കാണാതെ അവൾ അമ്മയോട് അന്വേഷിച്ചു. രണ്ട് പേരും വീട് പണി നടക്കുന്നിടത്ത് പോയിരിക്കുകയാണ് എന്നറിഞ്ഞ നിമ്മി സുരേഷിന്റെ ഫോണിലേക്ക് വിളിച്ചു.
സുരേഷും രമ്യയും വീട് പണി നടക്കുന്നിടത്ത് ഇന്റീരിയർ ഡിസൈനിങ് പണിക്കാരെയും കാത്തിരിപ്പാണ്. ഇന്ന് വന്ന് വീട് കണ്ട് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുക്കാമെന്നു അവർ പറഞ്ഞിരുന്നു… അപ്പോഴാണ് സുരേഷിന്റെ ഫോൺ അടിയുന്നത്…
“ആരാ സുരേഷേട്ടാ? അഫ്സു ആണോ?”
“നിമ്മിയാ.”
“അവളോ?? അവളെന്തിനാ നിങ്ങളെ വിളിക്കുന്നെ?”
“അറിയില്ല… നോക്കട്ടെ”
സുരേഷ് കാൾ അറ്റൻഡ് ചെയ്തു .
“ഹലോ…”
“ഹലോ ഏട്ടാ…”
“എന്താ നിമ്മി? എന്ത് പറ്റി?”
“ഏട്ടാ, എനിക്ക് മറ്റന്നാൾ എറണാകുളത്ത് ഒരു കല്യാണമുണ്ട്. ഒറ്റക്ക് പോവണ്ടാന്ന് വിനോദേട്ടൻ പറഞ്ഞു. എനിക്ക് പക്ഷെ പോകാതിരിക്കാൻ പറ്റില്ല. ഞാൻ… ഞാൻ അപ്പൂസിനെ കൂടെ കൂട്ടട്ടെ?”
“അതിപ്പോ… ഞാൻ രമ്യയോട് ഒന്ന് ചോദിക്കട്ടെ…”
സുരേഷ് കാൾ മ്യൂട്ട് ചെയ്തു രമ്യയോട് കാര്യം പറഞ്ഞു.
“അവനു സമ്മതം ആണേൽ പൊക്കോട്ടെ…”