എന്നാൽ അങ്ങനെയല്ലായിരുന്നു കാര്യങ്ങൾ…! ഇന്നലെ ഞാൻ പ്രിൻസിടെ ഓഫീസിൽ നിന്നിറങ്ങിയതിന് ശേഷം എന്റെ ട്ടി സി വാങ്ങാൻ നിന്നതാണത്രേ അമ്മ…! പക്ഷെ ആരതിയത് വേണ്ടാന്ന് പറഞ്ഞുപോലും…!
ആരതി വാശിപിടിച്ചതോടെ പ്രിൻസി എന്നെ കുറെ നിബന്ധനകളോടെ കോളേജിലേക്ക് വരാൻ സമ്മതം മൂളുവായിരുന്നു…! ഞാൻ കാരണം ഇനിയെന്തേലും ഉണ്ടായാൽ അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൂടെ പറയുകയുണ്ടായി…! ഇത് ഞാൻ വിച്ചു വഴിയറിഞ്ഞതാണ്…!
അപ്പഴും എനിക്ക് ഇനിയങ്ങോട്ട് ചെല്ലാൻ താല്പര്യമുണ്ടായിരുന്നില്ല…! പക്ഷെ യദുവും വിച്ചൂവും വിളിച്ഛ് സ്വയിര്യം തരാതെ വന്നതോടെ ഞാൻ വരാമെന്നേറ്റു…!
കോളേജിൽ ചെന്നപ്പോ പതിവുപോലെയായിരുന്നില്ല കാര്യങ്ങൾ…! സാധാരണ എനിക്ക് കിട്ടിയിരുന്ന ഹീറോ ഇമേജിന് പകരം ഇപ്പൊ എല്ലാരുമെന്നേ ഒരുമാതിരി പീഡനവീരനെപോലെയാണ് കാണുന്നത്…! പലർടേം നോട്ടം അത്രക്കും മടുപ്പുളവാക്കുന്നതായിരുന്നു…!
അന്ന് ഉച്ചക്കുശേഷം പ്രാക്ടിസിന് പോവാൻ നിക്കുമ്പഴാണ് എനിക്കിനി ഫുട്ബാൾ ടീമിൽ കളിക്കാൻ പറ്റില്ലാന്നുള്ള കാര്യം ഞാനറിയുന്നത്…! പ്രിൻസിപ്പാള് നിരത്തിയ കണ്ടിഷനുകളിൽ ഒന്ന് ഇതായിരുന്നു…!
“” ആ കേളവനെ ഞാപ്പിടിച്ചിടിക്കും…! “” ആ കാര്യമറിഞ്ഞ യദു അവന്റെ കലിപ്പ് ബെഞ്ചിൽ തള്ളിതീർത്തോണ്ട് പറഞ്ഞു…!
“” അയാൾടെ തീരുമാനം അതാണെങ്കി നമ്മളും ഈ പൂറ്റിലേ ടീമിൽ കളിക്കൂല…! “” അതെ അവസ്ഥയിലായിരുന്ന ഹരിയും കലിപ്പിൽ പറഞ്ഞതും ഞാൻ,
“” അതൊന്നും വേണ്ടാ…! നിങ്ങള് കളിക്കണം…! കളിച്ചേ പറ്റു…! “” എനിക്ക് വേണ്ടി അവര് കളിക്കാണ്ടിരിക്കണത് ശെരിയല്ല…! ഫുട്ബോലിനോട് എനിക്കത്രേം ഇമോഷണൽ അറ്റാച്ച്മെന്റുള്ളത…!