എനിക്കെതിരെ തെളിവുകളുടെ ഒരു കൂടാരം തീർത്ത ആരതിടേം കൂട്ടർടേം മുന്നിൽ ഒരു കുറ്റക്കാരനെ പോലെ നിൽക്കാനേ എനിക്കായുള്ളൂ…! എന്നാലും ഒന്നും മിണ്ടാതിരിക്കാനും എനിക്കാവുമായിരുന്നില്ല…!
“” എന്നെ വിശ്വസിക്കണം…! ഞാനൊന്നും ചെയ്തിട്ടില്ല…! ഇതൊന്നും ഞാനെടുത്തതല്ല…! “” തലയുയർത്തി പ്രിൻസിപ്പളെ നോക്കി ഞാൻ പറഞ്ഞതും,
“” തെളിവല്ലാം തനിക്കെതിരാണ്…! ഇനി എനിക്കിതിലൊന്നും ചെയ്യാനില്ല…! എന്തായാലും തന്റെ പേരെന്റ്സിപ്പോ ഇങ്ങേത്തും, അവര് വന്നിട്ട് ബാക്കി തീരുമാനിക്കാം…! “” പ്രിൻസിപ്പളുടെ മറുപടിക്കെട്ട് ഞാനങ്ങില്ലാതായി…! അപ്പൊ എല്ലാരും ഇത് മുന്നെത്തന്നെ പ്ലാൻ ചെയ്തതാണല്ലേ…?
അരക്ക് താഴെ തളരുന്ന അവസ്ഥയിൽ ഞാൻ ആരതിയെ ദൈനിയമായിയൊന്ന് നോക്കി…! എന്നാൽ അവിടേയും ഒരു ഞെട്ടലാണ് എനിക്ക് കാണാൻ സാധിച്ചത്…! അതവൾ പെട്ടെന്ന് മറക്കേം ചെയ്തു…!
ഞാൻ കാരണം അമ്മ എല്ലാർടേം മുന്നിൽ നാണം കെടുന്നതാലോയ്ച്ചപ്പോ എങ്ങോട്ടേലും ഇറങ്ങിയോടിയാലൊന്ന് തോന്നിയ ആ നിമിഷം തന്നെ ഓഫീസിലെ വാതില് തുറന്ന് അമ്മയും ചേച്ചിയും കേറിവന്നു…! ശരത്തേട്ടൻ രണ്ടു ദിവസം മുന്നേ എന്തോ ആവിശ്യത്തിന് ബാംഗ്ലൂര് വരെ പോയതോണ്ട് അങ്ങേര് വന്നില്ല…!
പ്രിൻസിപ്പളുടെ മുന്നിൽ ബഹുമാനപ്പൂർവം വന്ന് നിന്ന അമ്മയെ അവിടെയുണ്ടായിരുന്ന സാറുമാരും ടീച്ചർമാരെല്ലാം പരിഹാസത്തോടെ നോക്കുന്നത് ഞാൻ കണ്ടെങ്കിലും പ്രതികരിക്കാൻ എനിക്ക് പറ്റിയില്ല…!
“” അഭിറാമിന്റെ അമ്മയല്ലേ…! ഇരിക്കു…! “” ചുറ്റുപാടും നോക്കി ഒന്നും മനസിലാവാതെ നിന്ന അമ്മയോട് ഇരിക്കാൻ പറഞ്ഞ് പ്രിൻസിപ്പാൾ അധികം വളച്ചുക്കെട്ടില്ലാതെ കാര്യങ്ങളിലേക്ക് കടന്നു…!