“” അവര് പറഞ്ഞതൊക്കെ സത്യാ…! ഞാനാണ് അതൊക്കെ എടുത്തതും പിന്നെ നിന്റെ മുറീല് ഒളിഞ്ഞുനോക്കീതും ഒക്കെ…! “” ആരതിടെ കണ്ണിൽ നോക്കി ആദർശ് വല്ലാത്ത ഭാവത്തോടെ പറഞ്ഞപ്പോ ഇനിയെന്ത് ചെയ്യൂന്ന അവസ്ഥയായി ആരതിടെ…!
അവന്റെ മുഖത്തുനിന്ന് നോട്ടം മാറ്റാതെ ആരതി നിക്കുന്നത് കണ്ടപ്പോ ഇവള്ക്ക് എന്നെ പെടുത്തിയതിൽ പങ്കുണ്ടെന്ന് എനിക്കുറപ്പായി…! പോരാത്തേന് അതിന് ശേഷം അവളൊന്നും എന്തിർത്തുപറഞ്ഞില്ലാന്നുള്ളത് വേറെ കാര്യം…!
അന്നത്തോടെ ആ വിഷയത്തിൽ തീരുമാനം ആവുകയായിരുന്നു…! ആദർശും ഗിൽജിത്തും കൂടി എന്നെ പെടുത്തിയാതാന്നുള്ള രീതിയിൽ കോളേജിൽ ആ വിഷയം പാട്ടായി…! അതിന് ശേഷം അവരെ രണ്ടുപ്പേരേം കോളേജിൽ നിന്ന് പുറത്താക്കി…!
പക്ഷെ അപ്പഴും ആരൊക്കെയോ എന്തോ ഒളിക്കുന്നത്പോലെ ഉള്ളിലൊരു തോന്നൽ ബാക്കിയായി…!
ഈ വിഷയത്തിൽ അനിൽ സാറിനും പിന്നെ ശാരി മിസ്സിനും പങ്കുണ്ടാവുമെന്ന സംശയം യദു പലപ്രാവിശ്യം പ്രകടിപ്പിച്ചെങ്കിലും ഇനിയൊരു പ്രേശ്നത്തിനും തലയിടാൻ താല്പര്യമില്ലാത്തോണ്ട് ഞാനത് വിട്ടുകളയുവായിരുന്നു…!
ആദർശിനെ പൊക്കാനും ഞാനല്ല അത് ചെയ്തേതെന്ന് തെളിയിക്കാനൊക്കെ യദുവും അജയ്യും കുറെ മേനെക്കെട്ടിട്ടുണ്ട്…! അതിന്റെ ഭാഗമായിട്ടാണ് ആർക്കും സംശയം തോന്നാത്തരീതിയിൽ കണ്ണനെ ആദർശിന്റെകൂടെ വിട്ടത്…! അവനെയായിട്ട് കൂടുതൽ അടുക്കാനൊക്കെ വേണ്ടി…!
ആദർശിന്റെ പെരുമാറ്റത്തിൽ യദുവിന് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു…! അന്ന് രാത്രി ഞാൻ ആരതി താമസിക്കുന്ന വീട്ടിൽ പടക്കം പൊട്ടിക്കാൻ കേറിയത് മൂഞ്ചിയപ്പോ തന്നെ അവന് ഡൌട്ട് തോന്നിയതാണ്…! അല്ലാതെ ഞാൻ വരുന്ന വിവരം അവളറിയാൻ വേറൊരു വഴിയുമില്ല…! അവസാനം അവൻ വിചാരിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങള്…!