അവരെയങ്ങനെ നോക്കിനിക്കുമ്പഴാണ് ഞാൻ ഒരു ശബ്ദം കേക്കുന്നത്…! അതിന് പിന്നാലെ നീല പ്ലാസ്റ്റിക് കഷ്ണങ്ങൾ അടുത്ത് വന്ന് വീണതും സൈഡിലേക്ക് നോക്കിയ ഞാൻ കാണുന്നത് പൊട്ടിയ കസേര പിടിച്ച് നിക്കുന്ന യദൂനേം എടത്തെ ഷോൾഡറ് പൊത്തി വേദനക്കൊണ്ട് പുളയുന്ന ഗിൽജിത്തിനേമാണ്…!
ഈ മൈരവനെ കൊന്നോ…? ഉള്ളിലങ്ങനെ പേടി തോന്നിയയെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല…!
പശുക്കൾടെ കൂട്ടത്തിലേക്ക് പടക്കം എറിഞ്ഞപോലെ സ്റ്റേജിലുണ്ടായിരുന്ന പെണ്ണുങ്ങൾ അവരടെ ഡാൻസ് നിർത്തി നിലത്തുകിടക്കുന്ന ഗിൽജിത്തിനെക്കണ്ട് ചീറാൻ തുടങ്ങി…!
“” മതിമോനെ ഉരുണ്ടത്…! ഇനി വാ…! നമ്മക്കൊന്ന് കുമ്പസരിക്കാം…! “” ന്നും പറഞ്ഞ് യദു അവനെ ശക്തിയിൽ പിടിച്ച് പൊക്കി…! അപ്പഴാണ് സുരേഷ് സർ വന്ന് സ്റ്റേജിലേക്ക് കേറാൻ നിന്ന പ്രിൻസിടെ ചെവിയിലെന്തോ പറയുന്നത്…!
ശേഷം അതുവരെ ദേഷ്യം നിറഞ്ഞുനിന്നിരുന്ന മുഖത്ത് ഒരു ഞെട്ടല് ഞാൻ കണ്ടു…! എന്നേം സുരേഷ് സാറിനേം മാറി മാറി നോക്കുന്ന പ്രിൻസിപ്പാളെ നോക്കി ഞാൻ വെളുക്കനെയൊന്ന് ചിരിച്ചു…!
അടുത്ത് തന്നെ അനില് നിക്കുന്നുണ്ട്…! അയാൾക്ക് കാര്യം മനസ്സിലായിട്ടില്ല…! സാരല്ല…! ഇതൊക്കൊന്ന് കഴിയട്ടെ, ഞാൻ മനസ്സിലാക്കി കൊടുത്തോളം മൈരന്…!
അധികം താമസിക്കാതെ പ്രിൻസിപ്പാള് അവിടുന്ന് ഓഫീസിലേക്ക് നടന്നതും അതിന് പിന്നാലെ ചെല്ലാൻ നിന്ന സുരേഷ് സാറ് എന്നെനോക്കി കൂടെ ചെല്ലാൻ ആംഗ്യം കാണിച്ചു…!