ഇന്നലെ അവള്ടെ വീട്ടിൽ ചെന്നത് സത്യമാണെങ്കിലും ആ പാന്റീയൊന്നും എടുത്തതിൽ എനിക്കൊരു പങ്കൂലാന്ന് ആരതിക്ക് കൃത്യമായിട്ടറിയാം…! എന്നിട്ടും അവളിതിന് കൂട്ടുന്നിന്നിട്ടുണ്ടെങ്കി, അവൾടുദേശം എന്റെ അവസാനം തന്നെയാവണം…!
പലതും മനസ്സിൽ ചിന്തിച്ചിരിക്കെ അവരോരോന്ന് പറയുന്നുണ്ടായിരുന്നു…! ഭാവിയിൽ എനിക്കൊരു സി വിയുണ്ടാക്കുമ്പോ അതില് ചേർക്കാമ്പറ്റിയ പലതരത്തിലുള്ള സ്‌കില്ലും ക്വാളിറ്റിസുമൊക്കെ അവര് നിരത്തികൊണ്ടിരുന്നു…! അതിൽ തെമ്മാടി അനുസരണയില്ലാത്തവൻ തലതെറിച്ചവൻ എന്നതും പോരാഞ്ഞിട്ട് പെണ്ണുപിടിയനെന്നുകൂടി പറയുകയുണ്ടായി…!
സ്വന്തം നിരപരാദിത്വം തെളിയിക്കണ്ടതിനുവേണ്ടി എന്തെലൊക്കെയൊന്ന് പറയണോലോന്ന് തോന്നിയതും അതിനുവേണ്ടി ഞാൻ തൊള്ളതുറക്കാൻ നിന്ന അതെ സെക്കന്റിൽ ഓഫീസിന്റെ വാതിലാരോ തള്ളി തുറന്നു…!
അതിനടുത്ത നിമിഷം സാരിയുടുത്തൊരു മിസ്സും പിന്നൊരു സാറും അകത്തേക്ക് കേറി…! കണ്ടിട്ട് പി ജികാരടെ അധ്യാപകരാവണം…!
“” അവരെവഡ്രോ…? “” അതിലെ സാറിനോടായി പ്രിൻസിപ്പള് തിരക്കിയതും അതിന് മറുപടിയായി,
“” വരുന്നുണ്ട്…! “” ന്ന് മാത്രം പറഞ്ഞയാൾ വാതിലിലേക്ക് കൈകാണിച്ച് രണ്ട് സെക്കന്റിന് ശേഷം ആരതിയും പിന്നെ ഒരു എഴുപേരും കേറിവന്നു…!
അവളുമാർടെയെല്ലാം മുഖത്ത് എന്നോടുള്ള വെറുപ്പല്ല, പകരം ഒരുമാതിരി അറപ്പ് നല്ല വൃത്തിക്ക് ഞാൻ കണ്ടു…! എന്നാൽ ആരതിടെ മുഖത്ത് ബൊണസ്സായി കുറച്ച് പുച്ഛംകൂടിയുണ്ടായിരുന്നു…!
“” എന്താകുട്ടി ഇന്നലെ നടന്നെ…? “” പ്രിൻസിപ്പാള് അയാൾടെ കണ്ണടയൂരി കൈയിൽപിടിച്ച് ആരതിയോട് കാര്യം തിരക്കി…!