-…ഇതാണോടാ മൈരേ നീ പറഞ്ഞ ഇങ്ങേർടെ ശത്രു…! മനസ്സിലങ്ങനെ പറഞ്ഞ് ഞാൻ കിരണിന്റെ കലിപ്പിച്ചോന്ന് നോക്കി…! അതിനവൻ നിരപരാധിയെന്ന മട്ടിൽ നിന്നതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല…!
കോളേജിന്റെ ആഹ്ലാത പ്രകടനങ്ങൾ അതിന്റെ മുറക്ക് നടന്നു…! എന്നാൽ അതിലൊന്നും പങ്ക്ച്ചേരാതെ ഞാനവിടുന്ന് എസ്‌കേപ്പായി…!
എല്ലാരുംകൂടി പടിയടച്ച് പിണ്ഡംവെച്ച എനിക്ക് അവടെയെങ്ങനെ വായും പൊളിച്ഛ് നിക്കാൻ ബുദ്ധിമുട്ടായിരുന്നു…! ആരും വിളിക്കാതിരിക്കാൻ ഒരു പ്രികോഷന് വേണ്ടി ഞാൻ ഫോൺ ഓഫാക്കി വച്ചു…! ജയിച്ചെന്റെ ക്രെഡിറ്റും മൈരൊന്നും നമ്മക്ക് വേണ്ടാ…!
അവിടുന്ന് ഞാൻ നേരെ ചെന്നത് മുമ്പേ ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്തേക്കാണ്…! ശേഷം ബൈക്കിന്റെ പഞ്ചർ ഒട്ടിച്ഛ് പെരിയമ്പലം ബീച്ച്ലേക്ക് വിട്ടു…!
രാത്രി പത്തുമണിക്ക് ശേഷാണ് വീട്ടിലെത്തിയത്…! പിന്നെ കുളിയെല്ലാം കഴിഞ്ഞ് കട്ടിലിൽ ചെന്ന് പണ്ടാറടങ്ങുവായിരുന്നു…!
എ വി എമ്മിലെ പിള്ളാരോട് എനിക്ക് റെസ്‌പെക്റ്റുണ്ട്…! കാരണം തോൽക്കാറാവുമ്പോ സാധാരണ പിള്ളാര് കാണിക്കാറൊള്ള കച്ചറ ഏർപ്പാടൊന്നും അവര് കാണിച്ചില്ല…! നല്ല സ്പോർട്സ് മാൻ സ്പിരിറ്റുള്ള പിള്ളാർ…!
ക്ലാസ്സിനൊന്നും പോവാനില്ലാത്തോണ്ട് പിറ്റേന്ന് ഞാൻ നേരം വൈകീയാണ് എണീറ്റത്…!
അങ്ങനെ കുളിക്കണോ വേണ്ടേ എന്ന ചിന്തയിൽ നിക്കുമ്പഴാണ് ഫോൺ കുണുകുണാന്ന് ബെല്ലടിച്ചത്…!
ഈ മൈര് എറിഞ്ഞു പൊട്ടികണവരെണ്ടാവും…!