“” well played boys…! ഈ ടൂർണമെന്റ് ഇത് വരെ കളിച്ചകളിയെല്ലാം നമ്മൾക്കൊരു പ്ലേ മേക്കറിന്റെ കുറവുണ്ടായിരുന്നു…! അത് നിങ്ങൾക്കും മനസ്സിലായിട്ടുണ്ടാവും…! മുമ്പത്തെ ഓരോ കളിയും നമ്മള് ജയിച്ചത് വെറും ലക്കാണ്…! പൊസ്സഷനും ഷോട്ട് ഓൺ ടാർഗറ്റ്റും പാസ്സസും എല്ലാം നമ്മടെ ഓപോണേന്റിനെയായിട്ട് കമ്പയർ ചെയ്യുമ്പോ നമ്മള് വളരെ പിന്നിലായിരുന്നു എന്ന് തന്നെ പറയാം…! “” എല്ലാരോടുമായി അങ്ങേരത് പറഞ്ഞതും അവന്മാരെല്ലാം തലതാഴ്ത്തി നിലത്ത് നോക്കി നിന്നു…! ശേഷം തുടർന്നു,
“” അതിനർത്ഥം നിങ്ങള് മോശകാരാന്നല്ല…! നിങ്ങള് തമ്മിൽ ഒരു സിനർജി ഉണ്ടായിരുന്നില്ല…! പക്ഷെ ഇപ്പൊ അഭിറാം വന്നോടുക്കൂടി നമ്മടെ ടീം സെറ്റാണ്…! ഇനി നമ്മൾ ഇത്രേം കാലം ട്രെയിനിങ് ചെയ്തപോലെ, അതായത് ടോട്ടൽ ഫുട്ബോൾ നമ്മക്ക് ധൈര്യമായി കളിക്കാം…! ജയം നമ്മക്ക് തന്നെ…! ആ ഉറപ്പെനിക്കുണ്ട്…! “” പൂർണ ആത്മവിശ്വാസത്തോടെ സുരേഷ് സർ പറഞ്ഞു നിർത്തി…!
ടീമിൽ നിന്നെന്നെ പൊറത്താക്കീന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് ഞാനില്ലെങ്കിലും ഇവന്മാര് നല്ലോണം കളിക്കുംന്നാണ്…! കാരണം ടീമിലെ എല്ലാവരും അത്രക്ക് നന്നായിട്ടാണ് ട്രെയിൻ ചെയ്തതൊക്കെ…! നേരത്തെ അങ്ങേര് പറഞ്ഞ ടോട്ടൽ ഫുട്ബോൾ…! ചുരുക്കി പറഞ്ഞാൽ ഒരു പ്ലയെർ അവന്റെ പൊസിഷനിൽ നിന്ന് മാറിയാൽ അവിടെ വേറെ ഒരുത്തൻ വന്ന് ആ വിടവ് നികത്തും…!
അതോണ്ടൊക്കെയാണ് ഞാനില്ലെങ്കിലും അവന്മാര് നല്ലോണം കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചത്…! സുരേഷ് സാറിന്റെ വാക്കുകൾ ഒരു മോട്ടിവേഷനായിട്ട് എനിക്ക് തോന്നിയില്ല…! എന്നാലും അങ്ങേര് പറഞ്ഞത് ശെരിയായിരുന്നു…!