ഗോൾ നിലക്ക് നീതിപുലർത്തുന്ന രീതിയിൽ തന്നാർന്നു അവരടെ കളി…! ഇങ്ങനെപോയാ ഞങ്ങക്ക് ഈ കളി പിടിക്കാൻപറ്റൂന്ന് എനിക്ക് തോന്നണില്ല…!
ചെലപ്പോ അവന്മാര് രണ്ടുമൂന്നെണ്ണം ഇങ്ങോട്ടിട്ടാലേ ഒള്ളു…! പക്ഷെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ എനിക്ക് മനസ്സിലായിരുന്നു…!
എന്നാൽ കഷ്ട്ടകാലന്ന് പറയട്ടെ, എന്റെ ഫസ്റ്റ് ടച്ച് തന്നെ മൂഞ്ചിപോയി…! ഡിഫെൻസിൽ നിന്ന് യദു എനിക്കുനേരെ നീട്ടിയ പന്ത് ഹോൾഡ് ചെയ്യാൻ പറ്റീല…! എന്റെ കാലിൽ തട്ടിയത് എതിർടീമിലെ ഒരുത്തന്റെ അടുത്തേക്ക് പോയി…!
അതോടെ ഗാലറിയിലിരിക്കുന്ന സ്വന്തം പിള്ളാര് തന്നെ എന്നെ നോക്കി കൂവാൻ തുടങ്ങി…!
ശേഷം വീണ്ടും അവരോരു മുന്നേറ്റം നടത്തിയെങ്കിലും എന്തോഭാഗ്യത്തിന് അത് ഗോൾ കിക്ക് ആവുകയാരുന്നു…!
കളിക്കാൻ ഇറങ്ങാണെന് തൊട്ടുമുൻപേ സുരേഷ് സർ പറഞ്ഞത് എന്റെ തലേലൂടെ ഞാൻ റെവൈൻഡ് ചെയ്തു…!
“” നമ്മടെ പിള്ളാര് നിന്നെ ഫോക്കസ് ചെയ്താണ് കളിക്ക…! നീ പന്ത് മാക്സിമം ഹോൾഡ് ചെയ്ത് ഫോർവേഡിലെ ഹരിക്കും വിഷ്ണൂനും സ്പേസ് ക്രീയേറ്റ് ചെയ്യണം…! “” വളരെ നിസ്സാരമായി അങ്ങേര് പറഞ്ഞതോർക്കുമ്പോ എന്റെമേലുള്ള പ്രഷറ് കൂടുവായിരുന്നു…!
അങ്ങനെ വന്നതും ഞാൻ സ്വയമൊരു മെസ്സിയാണെന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിക്കാൻ തീരുമാനിച്ചു…! നടന്നാ മതിയാർന്നു…! അതിത്തിരി ഓവറാണെങ്കി പോലും…!
കളി പിന്നേം തുടർന്നു…! മനസ്സ് കല്ലാക്കി ഞാൻ കളിയിൽ എന്റെ പൂർണ ശ്രെദ്ധയും പുലർത്താൻ തുടങ്ങീ…!