എന്നാലും ഞാൻ പറയുകയാ നിന്നോട് ഒന്ന് ക്ഷമിക്കട…
പ്ലീസ് വിക്കി…
ഈ പത്മയോട് നീ ഒന്ന് ക്ഷമിക്ക്…
ഞാൻ അവസാനം പത്മയോട് മുഖം തിരിച്ചു എന്നിട്ട് പറഞ്ഞു ശരി
കഴിഞ്ഞത് കഴിഞ്ഞു ഇനി ആ ഒരു ചാപ്റ്റർ വിട്ടേക്ക്…
എനിക്ക് ദേഷ്യം ഒന്നുമില്ല ..
പത്മ എന്നോട് ചോദിച്ചു സത്യമാണോ, എന്റെ കൈതൊട്ട് സത്യം പറയ്…
എനിക്ക് ദേഷ്യമൊന്നുമില്ല ഞാൻ പത്മയുടെ കൈതൊട്ടു പറഞ്ഞു…
പത്മയ്ക്ക് മനസ്സിൽ ഒരു ആശ്വാസം ഇപ്പോഴാണ് വീണത്…..
പത്മ എന്നോട് ചോദിച്ചു നീ എന്ത് ചെയ്യാൻ പോകുന്നു…
നീ വല്ലതും കഴിച്ചായിരുന്നോ…
ഞാൻ പറഞ്ഞു കഴിക്കാൻ എടുത്തുവച്ചു പക്ഷേ കഴിക്കാൻ പറ്റിയില്ല….
അതും കൂടെ കേട്ടപ്പോൾ പത്മയുടെ മനസ്സിൽ വല്ലാത്ത വന്നു…
നീ എന്റെ വീട്ടിലേക്ക് വാ ഞാൻ ഫുഡ് തരാം..
ഞാൻ ഞാൻ പറഞ്ഞു ഇല്ല കുഴപ്പമില്ല പത്മ ഞാൻ വീട്ടിൽ പോയിട്ട്
കഴിക്കാം….
പത്മ എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു നീ കഴിക്കുമോ അതോ എന്നോട്
കള്ളം പറഞ്ഞത് ആണോ…
പത്മയ്ക്ക് ഉറപ്പു കൊടുത്തു ഇല്ല ഞാൻ കഴിക്കാം…
ശേഷം നമ്മൾ അവിടെനിന്നു എണീറ്റു കുറച്ചു മുന്നിലോട്ട് നടന്നു…
നമ്മൾ രണ്ടുപേരും പിരിയാം നേരം പത്മ അവസാനമായി ഒന്നും കൂടെ
എന്നോട് സോറി പറഞ്ഞു….
സാരമില്ല പദ്മെ എനിക്ക് മനസ്സിലാവും സാഹചര്യം നമുക്കിനി
അതിനെക്കുറിച്ച് ആലോചിക്കേണ്ട അതു നമുക്ക് മറക്കാം…
എന്ന് പറഞ്ഞ് നമ്മൾ രണ്ടുപേരും ഒരു ചെറുപുഞ്ചിരിയോടെ
അവിടെനിന്ന് പിരിഞ്ഞു..
അതിനുശേഷം വൈകിട്ട് …
പത്മ എന്നെ ഫോൺ വിളിച്ചു..
ഞാൻ ഫോൺ എടുത്തു…