അവളുടെ കരച്ചിൽ ഞാൻ കേക്കുന്നുണ്ടായിരുന്നു
ഞാൻ : കിടന്നു മോങ്ങാതെ ടി….! നീ വേറെ ഒരു പുരുഷൻ ആയി അങ്ങനെ ചെയ്യുമ്പോൾ… നീ ഓർത്തോ അവനു ഒരു ജീവിതം ഉണ്ട് എന്നും, അവനു ഒരു റിലേഷൻ ഉണ്ടെന്നും…
ദിയ : അവനെ എനിക്ക് ജീവൻ ആണ്.. അവൻ എനിക്ക് അവന്റെ മനസ്സ് തന്നില്ലേലും കൊഴപ്പമില്ല എനിക്ക്.. അവന്റെ ശരീരം മതി.. അത്രേ എനിക്ക് ആഗ്രഹിക്കാൻ കഴിയു..
ദിയ പൊട്ടി കരയാൻ തുടങ്ങി…
ഞാൻ : അപ്പോൾ നീ അവന്റെ ഗേൾ ഫ്രണ്ടിനെ കുറിച്ച് ഓർത്തോ…? അനുപമ അപ്പോൾ ആരായി.. നീ നിന്റെ ശരീരം കൊണ്ട് അവനെ തൃപ്തിപ്പെടുത്തി.. നിന്നേ അവന്റെ ആക്കാൻ ആണ് നിന്റെ ഉദ്ദേശം…
ദിയ : എനിക്ക് എന്റെ കഴുത്തിൽ താലി കെട്ടുന്നവനെ ഒന്ന് ആഗ്രഹിക്കാൻ പറ്റില്ലേ.. അവനെ എനിക്ക് കെട്ടി ജീവിക്കാൻ ഉള്ള മോഹം ഉണ്ട്… അനുപമ അവനെ പ്രൊപ്പോസ് ചെയ്തില്ലെങ്കിൽ അവനെ ഞാൻ എന്റെ ആക്കിയേനെ..
ഞാൻ : നിനക്ക് നേരത്തെ ചെയ്തുടയിരുന്നു…? എന്തിന് അനുപമയുടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചു..?
ദിയ കരയാൻ തുടങ്ങി…
ദിയ : അവളെ എന്റെ ഫ്രണ്ടനെ പോലെയാ… എന്നാൽ.. അവൾ.. എന്റെ നന്ദുനെ…! …. ഞാനും നന്ദുവും ഒരുമിച്ച പഠിച്ചത്.. അതും ഒരേ സ്കൂൾ മുതൽ.. അന്ന് മുതൽ അവനെ എനിക്കിഷ്ടം ആണ്…
ഞാൻ : എന്നിട്ട് എന്താ… നീ ഇങ്ങനെ ചെയ്തത്..? പറയടി…
ഞാൻ ഒന്നു കലിപ്പിച്ച് പറഞ്ഞു…
ദിയ : പറയാം, അന്ന് അവൻ അനുപമയോട്, യെസ് പറഞ്ഞപ്പോൾ ഞാൻ ആകെ ഡിപ്രെസ്സ് ആയി.. എന്റെ മനസ്സ് ചത്ത പോലെ ആയി… എന്റെ ജീവിതം തന്നെ ഞാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു…